കേരളത്തിലെ ജനങ്ങള് വലിയ പ്രതീക്ഷയോടുകൂടിയാണ് പുതിയ സര്ക്കാരിനെ നോക്കിക്കാണുന്നത് എന്ന് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ കഴിഞ്ഞയുടനെ ജനങ്ങളോടായി ചെയ്ത പ്രസംഗത്തില് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് പറയുകയുണ്ടായി. അഞ്ച് വര്ഷത്തിനിടയില് ജനങ്ങളുടെ പ്രതീക്ഷകള് സാക്ഷാത്കരിക്കുംവിധം എന്തെങ്കിലും ചെയ്യാനായി അദ്ദേഹം അവകാശപ്പെടുമെന്നു തോന്നുന്നില്ല.
മന്ത്രിസഭാ രൂപവത്ക്കരണവും വകുപ്പ് വിഭജനവുംപോലും കുറ്റമറ്റരീതിയില് നടത്തുന്നതിന് ഇടതുമുന്നണിക്ക് സാധിച്ചില്ല. ഘടകകക്ഷികളെ മന്ത്രിസഭയില് നിന്ന് പുറത്ത് നിര്ത്തിക്കൊണ്ടും ഘടകക്ഷികള്ക്ക് അവകാശപ്പെട്ട ചിലവകുപ്പുകള് പിടിച്ചെടുത്തുകൊണ്ടും ആഭ്യന്തരവകുപ്പും വിജിലന്സ് വകുപ്പും മുഖ്യമന്ത്രിയില് നിന്നും എടുത്തുമാറ്റികൊണ്ടുമുള്ള വകുപ്പ് വിഭജനത്തിന് ഏറെ നാളുകള് വേണ്ടിവന്നു. തുടക്കത്തില് തന്നെ മുഖ്യമന്ത്രിയ്ക്ക് കൂച്ചുവിലങ്ങിടാനും, ഘടകകക്ഷികളെ വരുതിക്ക് നിര്ത്താനുമുള്ള നീക്കങ്ങളാണ് മുഖ്യകക്ഷിയായ മാര്ക്സിസ്റ്റ് പാര്ട്ടിയുടെ ഭാഗത്തുനിന്നുണ്ടായത്.
ഒരു രംഗത്തും നേട്ടങ്ങളുടെ പാദമുദ്രകള് പതിപ്പിക്കാന് കഴിയാത്ത ഇടതുമുന്നണി അതിനായി യാതൊരു താല്പര്യവും പ്രകടിപ്പി്ചചില്ലെന്നുവേണം പറയാന്. സംസ്ഥാനത്തെ ജനങ്ങള്ക്ക് വെല്ലുവിളികള് ഉയര്ത്തിയ ഗുരുതരപ്രശ്നങ്ങള്പോലും പ്രതിബദ്ധതയോടെയും പ്രായോഗിക ബുദ്ധിയോടെയും ചുമതലാബോധത്തോടെയും കൈകാര്യം ചെയ്യുന്നതില് ഇടതുസര്ക്കാര് ദൈനീയമായി പരാജയപ്പെടുകയും ചെയ്തു.
കേരളത്തിലെ ജനങ്ങളെ ആകെ ബാധിച്ച അഭൂതപൂര് വ്വമായ വിലക്കയറ്റമാണ് ഇതില് പ്രധാനപ്പെട്ടത്. പൊതുവിപണിയില് ശക്തമായി ഇടപെട്ടുകൊണ്ട് പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കിയതുവഴി വിലക്കയറ്റം തടഞ്ഞുനിര്ത്താന് യു.ഡി.എഫ്. സര്ക്കാര് ഭരിച്ചിരുന്ന അഞ്ചു വര്ഷവും സാധിച്ചിരുന്നുവെങ്കില്, ഇടതുമുന്നണി ഭരണത്തിന്റെ പിടിപ്പികേടുമൂലം പിന്നീട് വിലകള് ഉയരാന് തുടങ്ങുകയാണുണ്ടായത്. ഇത് ചൂണ്ടിക്കാട്ടി കോണ്ഗ്രസ്സും യു.ഡി.എഫും പലതവണ പ്രക്ഷോഭത്തിന്റെ മാര്ഗ്ഗം സ്വീകരിക്കുകയും ചെയ്തിരുന്നു എന്നിട്ടും സര്ക്കാരിന്റെ കണ്ണ് തുറന്നില്ല. ഇതിനിടെ വിപണിയില് ഇടപെടാനായി ഭക്ഷ്യവകുപ്പിന് ധനകാര്യവകുപ്പ് പണം നിഷേധിച്ച സംഭവുമുണ്ടായി. അങ്ങനെയാണ് സംസ്ഥാനത്ത് അരി ഉള്പ്പെടെയുള്ള നിത്യോപയോഗസാധനങ്ങളുടെ വില പിടിച്ചാല് കിട്ടാത്തവിധം ഉയര്ന്നത്. കേന്ദ്രസര്ക്കാര് നിര്ദ്ദേശിച്ച ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് രൂപം നല്കുന്നതിനുപോലും ഇടതുമുന്നണി സര്ക്കാര് ശുഷ്കാന്തി കാട്ടിയില്ല.
കര്ഷക ആത്മഹത്യകളെകുറിച്ച് ഉത്കണ്ഠ പൂണ്ട് അച്യുതാനന്ദന് നടത്തിയിട്ടുള്ള പ്രസ്താവനകള് ഇന്ന് കേരളത്തിലെ കര്ഷകരുടെ കാതുകളില് മുഴങ്ങുന്നുണ്ട് . എന്നാല് അച്യുതാനന്ദന് അധികാരത്തില് വന്ന് ഒരു വര്ഷത്തിനകം കര്ഷക ആത്മഹത്യകള് നൂറില് പരമായി. കടക്കെണിയിലായ കര്ഷകരുടെ കടം എഴുതിതള്ളുമെന്ന് പറഞ്ഞ് ഭരണത്തില് വന്നപ്പോള് ആത്മഹത്യ ചെയ്താലെ എഴുതിതള്ളൂവെന്ന് ഭേദഗതി ചെയ്യപ്പെട്ടു. ദുരഭിമാനം മൂലമാണ് കര്ഷകര് ആത്മഹത്യ ചെയ്യുന്നതെന്ന മുഖ്യമന്ത്രിയുടെ പരാമര്ശം ശ്രവിച്ച, ആത്മഹത്യ ചെയ്ത കുര്ഷകരുടെ കുടുംബാംഗങ്ങള് ഞെട്ടിത്തരിച്ചുപോയി. കാര്ഷിക വിലനിലാവരത്തിലെ മാറ്റങ്ങള് ഉള്ക്കൊള്ളാന് കഴിയാത്ത കര്ഷകര് ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെടാനുള്ള ക്രുരതയും ഒരു മന്ത്രി പ്രകടിപ്പിച്ചു. പിന്നീട്, കാര്ഷകി കടാശ്വാസ നിയമം കൊണ്ടുവന്നു എന്ന് മുഖ്യമന്ത്രി അഭിമാനപൂര് വം അവകാശപ്പെട്ടു. എന്നാല്, കടാശ്വാസ നടപടികള്ക്കായി നീക്കിവച്ച 130 കോടി രൂപയില് ഒരു പൈസപോലും നല്കിയില്ലെന്ന് കടാശ്വാസ കമ്മീഷന്റെ തന്നെ വാര്ഷിക റിപ്പോര്ട്ടില് ചൂണ്ടിക്കാട്ടുകയുണ്ടായി. കേന്ദ്രം നല്കിയ കടാശ്വാസം ലഭ്യമാക്കുന്നതില് പോലും സംസ്ഥാന സര്ക്കാര് വീഴ്ചവരുത്തി.
പെണ് വാണിഭക്കാരെ അറസ്റ്റു ചെയ്ത് കൈയാമം വച്ച് തെരുവിലൂടെ നടത്തിക്കുമെന്ന് സാന്ത്വനിപ്പിച്ച്, ചകിതമായ സ്ത്രീത്വത്തിന് ആത്മവിശ്വാസം അരുളുകയും രോമാഞ്ചം പകരുകയും ചെയ്ത മന്ത്രി അധികാരത്തിലേറി വര്ഷങ്ങളായിട്ടും ആരും കൈയാമം വയ്ക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ഉണ്ടായില്ല. മാത്രമല്ല, പീഢിപ്പിക്കുന്നവര്ക്ക് പോലീസ് ഒത്താശ ചെയ്യുന്ന കാഴ്ചയാണ് ജനങ്ങള് കണ്ടത്. പോലീസും പ്രതികളും കൈകോര്ത്തപ്പോള് പീഢനത്തിന് വിധേയയായ ഒരു പെണ്കുട്ടിക്ക് ആത്മഹത്യയില് അഭയം തേടേണ്ടി വന്നു.
കേരളത്തില് വിവിധ മാഫിയകള്ക്ക് തങ്ങളുടെ പ്രവര്ത്തനം വിപുലമാക്കുന്നതിന് വളക്കൂറുള്ള മണ്ണ് ഒരുക്കിക്കൊടുക്കുവാന് ഇടത് സര്ക്കാര് മടികാട്ടിയില്ല. അതിനായി മാഫിയകളെ അടിച്ചമര്ത്തുന്നതിന് യു.ഡി.എഫ്. സര്ക്കാര് കൊണ്ടുവന്ന ഗുണ്ടാനിയമം നടപ്പാക്കാതെ മാറ്റിവച്ചു. അതോടെ ജനങ്ങള്ക്ക് സ്വൈര്യ ജീവിതം പൂര്ണ്ണമായും നഷ്ടപ്പെട്ടു. പട്ടാപകല് വീടുകള് കുത്തിതുറന്ന് കൊള്ളയും കൊലപാതകുവും നടത്താന് വരെ ഗുണ്ടാസംഘങ്ങള്ക്ക് ധൈര്യം ലഭിച്ചു. ധനകാര്യസ്ഥാപനങ്ങള് ഒന്നിനു പിറകേ ഒന്നായി വന്കൊള്ളകള്ക്ക് വിധേയമായി. ദേവാലയങ്ങള്പോലും വെറുതെ വിടപ്പെട്ടില്ല.
ഒരു വശത്ത് ക്രമസമാധാനം തകര്ന്നപ്പോള് മറുവശത്ത് പോലീസ് അതിക്രമത്തിന്റെ ഫലമായും പോലീസ് ജുഡീഷ്യല് കസ്റ്റഡിയിലും തുടരെ തുടരെ മരണങ്ങള് സംഭവിച്ചുകൊണ്ടിരുന്നത് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ചു. പോലീസ് അതിക്രമം തെരഞ്ഞെടുപ്പു വിഷയമാമക്കി അധികാരത്തിലേറിയവര് ഈ കസ്റ്റഡി മരങ്ങളെ നിസ്സാരവല്ഡക്കരിക്കാനാണ് ആദ്യം ശ്രമിച്ചത്. എന്നാല് ജനരോഷത്തിനു മുന്നില് കീഴടങ്ങി, കസ്റ്റഡി മരണങ്ങളെ പറ്റി അന്വേഷിക്കുന്നതിന് സര്ക്കാരിന് ഒരു കമ്മീഷനെ നിയമിക്കേണ്ടി വന്നു. യുവജനങ്ങളെ ഈ സര്ക്കാര് കണക്കിലെടുത്തേയില്ല. അതുകൊണ്ട് തൊഴിലില്ലായ്മ പരിഹരിക്കാനോ തൊഴിലവസരങ്ങള് കൂടുതലായി സൃഷ്ടിക്കാനോ യാതൊരു നടപടിയും കൈക്കൊണ്ടില്ല. ഒട്ടേറെ വികസസാധ്യതകളുള്ള ഐറ്റി മേഖലയില്പ്പോലും മുന്നേറ്റമൊന്നും ഉണ്ടായില്ല.
അഴിമതിയിലും മാഫിയയിലും അഭിരമിക്കുന്ന ഭരണക്കാര്, കൂട്ടുത്തരവാദിത്തമില്ലാത്ത മന്ത്രിസഭ, തമ്മിലടിക്കുന്ന ഘടകകക്ഷികള്, വിവാദങ്ങളുയര്ത്തുന്ന നേതാക്കളും മന്ത്രിമാരും ഇവയെല്ലാം ഇടതുമുന്നണി സര്ക്കാരിന്റെ മുഖം വികൃതമാക്കിയ ഘടകങ്ങളാണ്. ലക്ഷ്യബോധമോ അധികാരത്തിലേറ്റിയ ജനങ്ങളോട് പ്രതിബദ്ധതയോ ഇല്ലാത്ത സര്ക്കാരിന് എടുത്തുകാട്ടാന് നേട്ടങ്ങളായി ഒന്നുമില്ലെന്നതാണ് യാഥാര്ത്ഥ്യം.
വി.എസ്. എടുത്ത നിലപാടുകളും അവയിലെ ഇരട്ടത്താപ്പുകളും
ലോട്ടറി
പ്രതിപക്ഷനേതാവായിരുന്നപ്പോള് 18 പത്രസമ്മേളനങ്ങള്. മുഖ്യമന്ത്രിയായിരുന്നപ്പോള് പ്രധാനമന്ത്രിക്ക് കത്തുകളുടെ പ്രവാഹം. സി.ബി.ഐ അന്വേഷണത്തിനുള്ള നടപടിക്രമങ്ങള് പൂര്ത്തിയാക്കാതെയായിരുന്നു ഈ പ്രഹസനം. സി.ബി.ഐ. അന്വേഷണത്തിന് എഫ്.ഐ.ആര്. രജിസ്റ്റര് ചെയ്യുകയും സംസ്ഥാനസര്ക്കാര് വിജ്ഞാപനം ഇറക്കുകയും വിജ്ഞാപനം ചെയ്യുന്പോള് മാത്രമാണ് നടപടിക്രമങ്ങള് പൂര്ത്തിയാകുന്നത്. ഇത് രണ്ടും ചെയ്യാന് ഇടത് സര്ക്കാരിന് സാധ്യമല്ല. ലോട്ടറി കച്ചവടക്കാരില് നിന്നും ലഭിക്കേണ്ിയിരുന്ന 5700 കോടിരൂപയുടെ നികുതി യു.ഡി.എഫ് സര്ക്കാര് എന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ട് അധികാരം ലഭിച്ചപ്പോള് നയാ പൈസ പിരിച്ചെടുക്കാനായില്ല. ലോട്ടറി മാഫിയാക്കെതിരെ വി.എസ്. യുദ്ധം നടത്തുകയായിരുന്നുവെന്ന് അവകാശപ്പെടുന്പോഴായിരുന്നു വി.എസ്.ന്റെ മകന് അരുണ്കുമാറിന്റെ ഭാര്യ രജനി ബാലചന്ദ്രന് ഓണ്ലൈന് ലോട്ടറി കുത്തക കന്പനി ആയ ചെറി എന്റര്പ്രൈസസില് ഡയറക്ടര് ബോര്ഡ് അംഗമായിരുന്നത്.
പീഡനകേസ്സുകള്
നിരാലംബരും ദരിദ്രരുമായ പെണ്കുട്ടികളെ ഉപയോഗിച്ചശേഷം കൊലചെയ്ത് വലിച്ചെറിയുന്ന നരാധന്മാരെ കൈയാമം വച്ച് വഴിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടത്തിക്കുമെന്ന ആ പ്രഖ്യാപനം ഇപ്പോഴും വായുവില് തന്നെ നില്ക്കുന്നു.
കിളിരൂര് കേസിലെ ശാരിയുടെ ചരമാവാര്ഷിക ദിനത്തില് ക്ളിഫ് ഹൌസിനു മുന്പില് സമരത്തിനെത്തിയ ശാരിയുടെ അച്ഛന് സുരേന്ദ്രനേയും മകള് സ്നേഹയേയും പോലീസ് അവിടെനിന്ന് തുരത്തി മുഖ്യമന്ത്രിയെ കാണാനുള്ള അവരുടെ ശ്രമം പലവട്ടം പരാജയപ്പെട്ടു. ആ ഫയല് പോലും മുഖ്യമന്ത്രിയുടെ ഓഫീസില് നിന്നും കാണാതായി.
ആ കേസിലെ വി.ഐ.പി. ആരാണെന്ന് വി.എസ്. ഇതുവരെ പറഞ്ഞിട്ടില്ല. ശാരിയെ ചികിത്സിച്ച ഡോക്ടറാണ് വി.ഐ.പി. യെക്കുറിച്ച് പറഞ്ഞതെന്നും അദ്ദേഹത്തെ ചോദ്യം ചെയ്താല് തത്തപറയുന്പോലെ പറയുമെന്നും വി.എസ്. പറഞ്ഞിരുന്നു. മുഖ്യമന്ത്രിയായിട്ടും ആ ചോദ്യം ചെയ്യല് ഉണ്ടായില്ല.
കൊട്ടിയത്ത് ഷൈനി എന്ന പെണ്കുട്ടിയുടെ കൊലപാതകികള് ആ കുട്ടിയെ ഉപയോഗിച്ച പെണ് വാണിഭ സംഘക്കാര് തന്നെയാണെന്ന് വി.എസ്. പ്രചരിപ്പിച്ചിരുന്നു. ഇതിന് ഉപോദ്ബലകമായി ഒരു കേസ്റ്റ് അദ്ദേഹം പത്രസമ്മേളനത്തില് പ്രദര്ശിപ്പിക്കുകയും ചെയ്തിരുന്നു. അധികാരമേറ്റശേഷം പിന്നീടൊന്നും സംഭവിച്ചില്ല.
മൂന്നാര്
ടാറ്റായുടെ 50,000 ഏക്കര് ഭൂമി തിരിച്ചുപിടിക്കുമെന്ന പ്രഖ്യാപനം. അധികാരമേറ്റശേഷം അഞ്ച് തവണ സന്ദര്ശനം എന്നിട്ടും ഒരു സെന്റ്പോലും തിരിച്ചെടുത്തില്ല. മൂന്നാറില് 16,000 ഏക്കര് സര്ക്കാര് ഏറ്റെടുത്തെന്ന സര്ക്കാര് വാദവും അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി. മുഖ്യമന്ത്രി പിടിച്ചെടുത്ത് കൊട്ടിഘോഷിച്ച് സര്ക്കാരിന്റെ ബോര്ഡ് സ്ഥാപിച്ച സ്ഥലംപോലും റവന്യൂ ഭൂമിയാണെന്ന് കണ്ടെത്തി. ഇടതുപക്ഷം നടത്തിയ വന് കൈയേറ്റങ്ങള് സൌകര്യപൂര്വ്വം വിസ്മരിക്കപ്പെട്ടു. മൂന്നാറില് ഇപ്പോഴും കൈയേറ്റങ്ങള് തകൃതി.
സ്മാര്ട്ട് സിറ്റി
സ്മാര്ട്ട് സിറ്റി പദ്ധതിയെതന്നെ എതിര്ത്തിട്ട് അധികാരം കിട്ടിയപ്പോള് പദ്ധതിക്ക് പിന്നാലെ പരക്കം പാഞ്ഞു. അഞ്ച് വര്ഷം പദ്ധതി വൈകിപ്പിച്ചു. ഇതുമൂലം ഉണ്ടായ തൊഴില് നഷ്ടവും സാന്പത്തിക നഷ്ടവും കനത്ത്. 12 ശതമാനം വില്പനാവകാശമുള്ള സ്വതന്ത്രാവകാശഭൂമിയായിരുന്നു പ്രധാന തര്ക്കവിഷയം. 12 ശതമാനമുള്ള വില്പപാനവകാശമുള്ള ഭൂമി (29 ഏക്കര്) ക്കു പകരം ഐ.റ്റി. ഇതര ആവശ്യങ്ങള്ക്ക് 20 ശതമാനം (49.2 ഏക്കര്) അധിക ഭൂമി ടീക്കോമിന് നല്കിയാണ് ഒടുവില് കരാറായത്. യു.ഡി.എഫ്. പദ്ധതിപ്രകാരം സ്മാര്ട്ട് സിറ്റിയില് ഇപ്പോള് തൊഴില് ലഭ്യമായിതുടങ്ങുമായിരുന്നു.
ഡാറ്റാസെന്റര്
കുത്തകകള്ക്കെതിരെ പ്രതിപക്ഷത്തിരുന്ന് വന് ആക്ഷേപം. സ്വതന്ത്രസോഫ്റ്റ് വെയറിനുവേണ്ടി പോരാട്ടം. മുഖ്യമന്ത്രിയായശേഷം രാജ്യത്തില് തന്നെ ആദ്യത്തെ പൊതുമേഖലാ സംരംഭമായ സ്റ്റേറ്റ് ഡേറ്റാ സെന്റര് റിലയന്സിനു കൈമാറി. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഭരണത്തില് കീഴിലുള്ള വകുപ്പാണ് ഐ.റ്റി. മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളെ വിദഗ്ദധമായി ഒഴിവാക്കിയാണ് ഡാറ്റാ സെന്റര് റിലയന്സിനുകൈമാറിയത്.


