ജമാ അത്തെ ഇസ്‌ലാമിയുടെ പിന്തുണ വേണ്ടെന്ന് കുഞ്ഞാലിക്കുട്ടി
Posted on: 11 Apr 2011
മലപ്പുറം: ജമാ അത്തെ ഇസ്‌ലാമിയുടെ പിന്തുണയില്ലാത്തത് നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജമാ അത്ത് സംഘടനയുടെ പിന്തുണ ആവശ്യമില്ല. ആ സംഘടനയ്ക്കുള്ളില്‍ തന്നെ എല്‍.ഡി.എഫിനെ പിന്തുണക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധമുള്ളവരുടെ വോട്ടും ഞങ്ങള്‍ക്ക് ലഭിക്കാന്‍ ഈ തീരുമാനം ഇടവരുത്തുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
15 മണ്ഡലങ്ങളില്‍ യു.ഡി.എഫിനെ പിന്തുണക്കുമെന്ന ജമാ അത്തെ നിലപാട് പരിഹസിക്കുന്നതിന് തുല്യമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അവര്‍ 18 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനെയാണ് പിന്തുണച്ചത്. എന്നിട്ടും ഇതില്‍ ഭൂരിഭാഗം സീറ്റുകളിലും വിജയം യു.ഡി.എഫിനായിരുന്നു വിജയം. ലോക്‌സഭാ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ തരംഗം കേരളത്തില്‍ ഇപ്പോഴും തുടരുകയാണ്. വികസനത്തെക്കുറിച്ച് സര്‍ക്കാരോ മുഖ്യമന്ത്രിയോ സംസാരിക്കാന്‍ തയാറാകുന്നില്ല. പകവീട്ടലും രാഷ്ട്രീയപകപോക്കലും മാത്രമാണ് അദ്ദേഹം നടത്തുന്നത്. സില്‍വര്‍ ജൂബിലി ആഘോഷിച്ച കേസിലാണ് ഉദ്യോഗസ്ഥന്മാരോട് വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്. സ്വന്തം മകന്റെ കാര്യം വരുമ്പോള്‍ അത് 12 വര്‍ഷം മുമ്പത്തെ കാര്യമല്ലെ എന്നാണ് പറയുന്നത്.
വേങ്ങരയില്‍ അന്വേഷി പ്രസിഡന്റ് അജിതയെ സംസാരിക്കാന്‍ അനുവദിക്കാതിരുന്ന നടപടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ പോലീസില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങാതിരുന്നത് മാത്രമാണ് പ്രസംഗിക്കാന്‍ കഴിയാതെ വന്നതിന് കാരണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അവര്‍
പെര്‍മിറ്റ് എടുത്തിരുന്നില്ല എന്നുള്ളത് പോലീസില്‍ അന്വേഷിച്ചാല്‍ ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
മലബാര്‍ സിമന്റസിലേക്ക് സിമന്റ് കൊണ്ടുവരുന്ന ലോറിയില്‍ സ്പിരിറ്റ് കടത്തിയ കേസില്‍ പ്രതിയാണ് അജിതയുടെ ഭര്‍ത്താവ്. സ്വന്തം ഭര്‍ത്താവിന്റെ ഈ നടപടിയില്‍ ഇതുവരെയും അവര്‍ പ്രതികരിച്ചുകണ്ടില്ല. അങ്ങനെയൊരാള്‍ നാട്ടിലെ പ്രശ്‌നങ്ങളില്‍ ഉപദേശിക്കുന്നതെങ്ങനെയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു
പ്രധാനമന്ത്രിയും രാഹുല്‍ഗാന്ധിയും ഇന്ന് കേരളത്തില്‍
Posted on: 09 Apr 2011
കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയും ശനിയാഴ്ച രാവിലെ കൊച്ചിയിലെ നാവിക വിമാനത്താവളത്തിലാണ് ഇരുവരും എത്തുന്നത്.പ്രധാനമന്ത്രി രാവിലെ 10.40ന് നാവിക വിമാനത്താവളത്തില്‍ എത്തും. കോട്ടയത്ത് 11ന് ചേരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ അദ്ദേഹം പ്രസംഗിക്കും. തുടര്‍ന്ന് കൊല്ലത്തേയ്ക്ക് പോകും. മൂന്നുമണിക്ക് കൊല്ലം ജില്ലാ കോണ്‍ഗ്രസ്ഭവന്‍ ഗ്രൗണ്ടില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യും. ശനിയാഴ്ച തന്നെ പ്രധാനമന്ത്രി കേരളത്തില്‍ നിന്ന് മടങ്ങും.
രണ്ടു ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നത്. ശനിയാഴ്ച രാവിലെ 9.45ന് നാവിക വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ പത്തുമണിക്ക് എറണാകുളം രാജേന്ദ്രമൈതാനത്ത് പ്രസംഗിക്കും. 11മണിക്ക് ചാലക്കുടിയിലും 12മണിക്ക് അമ്പലപ്പുഴയിലും 1.30ന് ചെങ്ങന്നൂരും 2.30ന് പത്തനംതിട്ടയിലും പ്രസംഗിക്കും. ഞായറാഴ്ച രാവിലെ 10ന് തിരുവനന്തപുരത്തും 12.30ന് പാലക്കാട്ടും 2മണിക്ക് മാനന്തവാടിയിലും 3ന് കൊയിലാണ്ടിയിലും 4ന് കോഴിക്കോട്ടും രാഹുല്‍ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.
Õß®Øßæa ÉøßÉÞ¿ßAí ¦{á µâ¿áKÄí ¥ÁWxíØí ²YÜß ØßÈßÎÏáç¿Äá çÉÞæÜ : øÕß
| |
ÕÏÜÞV øÕß | |
|
µHâV: Õß.®Øí ¥ºcáÄÞÈwæa ÉøßÉÞ¿ßAá ¼È¢ µâ¿áKÄí ¥ÁWxíØí ²YÜß ØßÈßÎ µÞÃÞX ÄßçÏxùßW ¦{áµÏùáKÄáçÉÞæÜÏÞæÃKá çµdwÎdLß ÕÏÜÞV øÕß. ¥ÄáæµÞIá ÈÞGßW Õß®Øí Äø¢·ÎÞÃí ®K ¥ÍßdÉÞÏÎ߈. Õß.®Øí ÉùÏáKÏÞæ{ Îá~cÎdLßçÏÞ ©ÉÎá~cÎdLßçÏÞ ¦AÞX ¾Bæ{ µßG߈. Õß.®Øßæa dÉØ¢·¢ ®ÄßøÞ{ßµæ{ ÕcµíÄßÉøÎÞÏß µ¿KÞdµÎßAáKÄÞÃí. ØbL¢ èµµZ ÖáiÎÞAßÏßGáçÕâ ¥BæÈ 溇ÞX. ÉÞVGßÏᑚ dÉÖíÈBZ Îù‚áÕÏíAÞÈÞÃí ¨ Õcd·Ä µÞGáKÄí. ÉÞVÜæÎaßW ØídÄàµZAá çÕIß ÖµíÄÎÞÏß ÕÞÆßAáK ÕãwÞ µÞøÞGí, ÜÄßµÞ ØáÍÞ×ßæÈÄßæø Õß®Øí È¿JßÏ ÉøÞÎVÖ¢ æÄxÞæÃKá ÉùÏÞJÄí ¥ÆíÍáÄæM¿áJß.
Éß. ÖÖß Ø¢ÍÕ¢ ¥çÈb×ßAáKÄí ¯ÄáçÆcÞ·ØíÅÈÞæÃKá Îá~cÎdLß ÕcµíÄÎÞAâ. çµØí ù¼ßØíxV 溇â. ÖÖß Õß×Ï¢ ·ìøÕÎáUÄÞæÃKá ÉùE ¼ÈùW æØdµGùßæÏ µHâV ¼ßˆÞ çÈÄãÄb¢ ÄßøáJß. µÞøÞGßÈá ØbL¢ ÉÞVGß ÌÙáÎÞÈ¢ æµÞ¿áAáKßæˆKÞÃí §Äá æÄ{ßÏßAáKÄí. ²øá µ‡ßW ¼ÎÞ¥æJ§ØíÜÞÎßÏᢠÎùá µ‡ßW Ìßæ¼ÉßÏáÎÞÏß ÈßKá øÞ×íd¿àÏ ¥ÍcÞØ¢ µ{ßAáµÏÞÃá ØßÉß®æNKᢠÕÏÜÞV øÕß ¦çøÞÉß‚á.

¥ºcáÄÞÈwX ¥Ìá ¼ÙÜßæa çÕ×¢ æµGßÏÞ¿áKá: ÙØX
| |
ÎÜMáù¢: Éß.æµ.µáEÞÜßAáGßæÏ ~áèù×ßµç{Þ¿í ©ÉÎß‚ Õß.®Øí.¥ºcáÄÞÈwX ~áèù×ßµ{áæ¿ ÉßÄÞÕÞÏ ¥Ìá ¼ÙÜßæa çÕ×¢ æµGßÏÞ¿áµÏÞæÃKí çµÞYd·Øí ÕµíÄÞÕí ®¢.®¢.ÙØX. ÕßÂíÂßµ{áæ¿ ÉßÄÞÕí ®KÞÃí ¥Ìá ¼ÙW ®K çÉøßÈVÅ¢. ØádÉà¢-çµÞ¿Äß Õæø ÕßGÏ‚ çµØßÜÞÃí µáEÞÜßæAGßæAÄßæø ¦çøÞÉÃÎáKÏßAáKÄí. ÕßµØÈdÉÖíÈBZ ºV‚ 溇ÞÄßøßAÞX ØídÄàÉàÁÈÕᢠ¥ÝßÎÄßÏᢠdÉºÞøÃÕß×ÏB{ÞAÞX Õß®Øí dÖÎßAáµÏÞÃí. ®ÄßøÞ{ßÏÞÏ ÜÄßµÞ ØáÍÞ×ßæÈ ÕÞAáµ{ßÜâæ¿ ¦çfÉß‚ Îá~cÎdLßæAÄßæø çµÞ¿ÄßÏßW çµØáIí. ÉÞVGß æØdµGùß Õæø ØNÄß‚ßGᢠÉß.ÖÖßæAÄßæø È¿É¿ßæÏ¿áAÞJ Õß®ØßÈí ØídÄàÉàÁÈ¢ ®K ÕÞAáÉùÏÞX ¥VÙÄÏßÏ߈.
¼·Äß dÖàµáÎÞùßçaÏá¢- µÜÞÍÕX ÎÃßÏáç¿ÏᢠdÉØ¢·¢ çµZAÞX ¦{áµZ ÕøáKÄáçÉÞæÜÏÞÃí Õß.®Øí.¥ºcáÄÞÈwæa dÉØ¢·JßÈᢠ¦{áÕøáKÄí. ¥ÄáçÉÞæÜ dÉØ¢·ßAÞX ÄÏÞùÞÏÞW ®.æµ.¦aÃßAí §ÄßçÈAÞZ ¦æ{ µßGá¢. ÉÞVÜæÎaí, ÉFÞÏJí ÄßøæE¿áMáµ{ßÜᢠdÉØ¢·ß‚í ¦æ{ §{AßÏÄí §çÄ Îá~cÎdLß ÄæKÏÞæÃKá¢ ÙØX ÉùEá. Øáçø×í ç·ÞÉßÏáæ¿ ØßÈßÎÞÁÏçÜÞ·áµZ çÉÞæÜÏÞÃí ¥çgÙJßæa dÉØ¢·¢. ¼ÈB{áæ¿ èµÏ¿ß ÎÞdÄÎÞÃí Üfc¢. ¥ÄᢠÎNâGßÏáæ¿ ÁÏçÜÞ·áµ{ᢠÕcÄcÞØÎáIí.
çØÞÃßÏÞ ·Þtß dÉØ¢·ßAÞX ÕKçMÞZ ¦{á µáùEÄßæÈMxß ®°ØßØß ùßçMÞVGí ¦ÕÖcæMæGK ÕÞVJ ¥ØÄcÎÞÃí. Ȉ æÕÏßÜáU çÈøJÞÃí çØÞÃßÏ dÉØ¢·ß‚Äí. ¦{áµZ ÄÃÜßçÜAá ÎÞùßÈßKÄáæµÞIÞÃí µçØøµZ ²ÝßEáµß¿KæÄKá¢ ÙØX ÉùEá.

µØíxÁßÏßæÜ¿áAáKÕæø æÉÞÜàØí ÄÜïßæAÞÜïáKá: æºKßJÜ
| |
øçÎÖí æºKßJÜ | |
ÄßøáÕÈLÉáø¢: µØíxÁßÏßæÜ¿áAáKÕæø ÄÜïßæAÞÜïáK æÉÞÜàØßæa dÉÞµãÄ øàÄß ¥ÕØÞÈßMßAÞX ¥FÞ¢ ÕV×JßÜᢠ§¿Äá ØVAÞøßÈá µÝßEßGßæÜïKí øçÎÖí æºKßJÜ. §ÄÈáÆÞÙøÃÎÞÃá ÄßøáÕÈLÉáøJí µØíxÁßÏßæÜ¿áJ ÏáÕÞÕí Îøß‚ Ø¢ÍÕ¢. æÉÞÜàØßæÈ øÞ×íd¿àÏÕÄíAøß‚ÄßÈÞÜÞÃí ¥Õæø ÈßÏdLßAÞÈÞµÞJÄí.
çÆÖàÏ èdµ¢ ùßçAÞVÁíØí ÌcâçùÞÏáæ¿ µÃAáµ{ÈáØøß‚á µáxµãÄcB{ßW çµø{¢ ²KÞ¢ ØíÅÞÈJÞÃí. µáxµãÄcB{ᢠÎÞËßϵ{áæ¿ dÉÕVJÈÕᢠآØíÅÞÈJá ÖµíÄß dÉÞÉßAáµÏÞæÃKᢠøçÎÖí æºKßJÜ ÕÞVJÞ µáùßMßW ÉùEá. ØídÄàµæ{ ¥ÕçÙ{ßAáK ÕßÇJßÜáU Îá~cÎdLßÏáæ¿ ÕÞAáµZ ØídÄàÉàÁµVAí çdÉÞrÞÙÈ¢ ÈWµáK ÕßÇJßÜáUÄÞæÃKᢠæºKßJÜ ÉùEá.

µØíxÁßÏßæÜ¿áJ ÏáÕÞÕí Îøß‚ Ø¢ÍÕ¢: çËÞVGí æÉÞÜàØí çµæØ¿áJá
| |
ÄßøáÕÈLÉáø¢: çÌAùß ¼¢µí×ÈßW ÈßKí ÎcâØßÏ¢ æÉÞÜàØí µØíxÁßÏßæÜ¿áJ µã×íõáÎÞV(36) ØbµÞøc ¦ÖáÉdÄßÏßW Îøß‚ Ø¢ÍÕJßW ÄßøáÕÈLÉáø¢ çËÞVGí æÉÞÜàØí çµØí ù¼ßØíxV æºÏíÄá.æÉÞÜàØí ÎVÆÈæJ Äá¿VKÞÃá ÏáÕÞÕí Îøß‚æÄK ÌtáA{áæ¿ ¦çøÞÉÃæJ Äá¿VKÞÃá çµæØ¿áJÄí. ¦æøÏᢠdÉÄßçºVJßGßÜï.
ÎÆcÉß‚á ÌÙ{ÎáIÞAßÏÄßæÈ Äá¿VKá µã×íõáÎÞV ©ZæMæ¿ ÎâKá çÉæø §KæÜ èÕµßGí ¦ùøçÏÞæ¿ µØíxÁßÏßW ®¿áAáµÏÞÏßøáKá. ÌtáAæ{ ÕøáJß ÉßÝ ¨¿ÞAß §Õæø øÞdÄß ®GøçÏÞæ¿ ÕßGÏ‚áæÕKÞÃá æÉÞÜàØí ÉùÏáKÄí. Øíçx×ÈßW ÈßKá ÉáùJßùBáçOÞZ æÉÞÜàØí ÄæK ÎVÆß‚áæÕKá µã×íõáÎÞV ÉùEÄÞÏß ÌtáAZ ¦çøÞÉß‚á.
µã×íõáÎÞùßÈí ¥Fá ÎßÈßxßÈáçÖ×¢ çÌÞÇ¢ È×í¿æMGÄÞÏß ÌtáAZ ÉùEá. ¦ÖáÉdÄßÏßæÜJß‚á dÉÞÅÎßµ ºßµßWØ ÈWµáçOÞZJæK µã×íõáÎÞV Îøß‚ÄÞÏß çÁÞµí¿V ¥ùßÏß‚á.

ലതികയുടെയും മുഖ്യമന്ത്രിയുടെയും പരാതികള്‍ കേന്ദ്ര കമ്മീഷന്
Posted on: 08 Apr 2011
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെതിരെ ലതികാ സുഭാഷ് നല്‍കിയ പരാതിയും തന്റ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്തുവെന്നു കാണിച്ചുള്ള വി.എസിന്റെ പരാതിയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് അയച്ചുകൊടുത്തു. പാലക്കാട് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടോടുകൂടിയാണ് പരാതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചുകൊടുത്തത്. മലമ്പുഴയില്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, എതിര്‍ സ്ഥാനാര്‍ഥി ലതികാ സുഭാഷിനെതിരെ നടത്തിയ 'പ്രസിദ്ധ' പരാമര്‍ശം വിവാദമായിരുന്നു. വി.എസ്. ദ്വയാര്‍ഥ പ്രയോഗം നടത്തി തന്നെ അവഹേളിച്ചുവെന്ന് കാണിച്ചാണ് ലതികാ സുഭാഷ്, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. എന്നാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കോണ്‍ഗ്രസ് ഭാരവാഹി എന്നീ നിലയ്ക്കുള്ള പ്രസിദ്ധിയെക്കുറിച്ചാണ് താന്‍ ഉദ്ദേശിച്ചതെന്നും വി.എസ്. മറുപടി പറഞ്ഞിരുന്നു. തന്റെ പ്രസ്താവന ചില കേന്ദ്രങ്ങള്‍ വളച്ചൊടിച്ചതായി ആരോപിച്ചാണ് വി.എസ്. തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. ലതികയുടെ പരാതി കിട്ടിയതിനെത്തുടര്‍ന്ന് പാലക്കാട് ജില്ലാ കളക്ടര്‍ കെ.വി.മോഹന്‍കുമാറിനോട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ റിപ്പോര്‍ട്ട് തേടിയിരുന്നു. വി.എസിന്റെ പത്രസമ്മേളനത്തിന്റെ വീഡിയോ ക്ലിപ്പിങ്, അദ്ദേഹത്തിന്റ പ്രസ്താവന, അതിന്റെ ഇംഗ്ലീഷ് തര്‍ജമ എന്നിവയുള്‍പ്പെടുന്ന റിപ്പോര്‍ട്ടാണ് ജില്ലാ കളക്ടര്‍, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയത്. പരാതികളും കളക്ടറുടെ റിപ്പോര്‍ട്ടും വ്യാഴാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചുകൊടുത്തതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസ് അറിയിച്ചു.
.എസ്സിന്‍േറത് പ്രതികാരത്തിന്റെയും വെട്ടിനിരത്തലിന്റെയും ശൈലി-ആന്റണി
Posted on: 09 Apr 2011
കൊച്ചി: പ്രതികാരത്തിന്റെയും വെട്ടിനിരത്തലിന്റെയും ശൈലിയാണ് വി.എസ്. അച്യുതാനന്ദന്‍ പിന്തുടരുന്നതെന്നും സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ അത് അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സിപിഎം രൂപവത്കരിക്കാന്‍ മുന്നിട്ടിറങ്ങിയ നേതാക്കളില്‍ ജീവിച്ചിരിക്കുന്നത് വി.എസ്. മാത്രമാണ്. അങ്ങനെയുള്ള മുതിര്‍ന്ന നേതാവിനെ പാര്‍ട്ടി തന്നെ തരംതാഴ്ത്തിയെങ്കില്‍ അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ എവിടെയോ ചില പന്തികേടുണ്ടെന്ന് വ്യക്തമാണ്. മുഖ്യമന്ത്രിക്ക് ചേര്‍ന്നതാണോ വി.എസ്സിന്റെ ശൈലിയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ വിലയിരുത്തണമെന്നും ആന്റണി ആവശ്യപ്പെട്ടു.
എല്‍ഡിഎഫ് ഭരണം തുടര്‍ന്നാല്‍ ബംഗാളിലേതിന് സമാനമായ സര്‍വനാശം കേരളത്തിലും സംഭവിക്കും. തൊഴിലില്ലായ്മ രൂക്ഷമായ ബംഗാളില്‍ നിന്ന് കേരളത്തിലെ ഗ്രാമങ്ങളില്‍ വരെ ചെറുപ്പക്കാര്‍ കൂലിപ്പണിക്കെത്തുന്നുണ്ട്. ജനങ്ങള്‍ കടുത്ത പട്ടിണിയിലാണ്. സമഗ്ര വികസനം, അതിവേഗ വികസനം എന്നതാണ് യുഡിഎഫ് മുന്നോട്ടുവെക്കുന്നത്. എല്‍ഡിഎഫ് ആകട്ടെ ദുര്‍വാസാവിനെപ്പോലെ സര്‍വനാശവും പ്രതികാര രാഷ്ട്രീയവുമാണ് ഉയര്‍ത്തുന്നത്. ഒട്ടേറെ കേന്ദ്ര പദ്ധതികളും പാക്കേജുകളും ലഭിച്ചിട്ടും മുഖ്യമന്ത്രി കേന്ദ്രത്തെ കുറ്റം പറയുന്നത് നന്ദികേടാണ്. അഴിമതിക്കാരെ ശിക്ഷിക്കുമെന്ന് ആവര്‍ത്തിച്ചുപറയുന്ന മുഖ്യമന്ത്രി അഞ്ചുവര്‍ഷത്തിനിടെ എത്ര അഴിമതിക്കേസ്സുകള്‍ രജിസ്റ്റര്‍ ചെയെ്തന്ന് വെളിപ്പെടുത്താന്‍ തയ്യാറാകണം. വ്യാജമദ്യവും മാഫിയകളും ക്വട്ടേഷന്‍ സംഘങ്ങളുമടങ്ങുന്ന അധോലോകങ്ങളുടെ പിടിയിലാണ് ഗ്രാമങ്ങള്‍ പോലും. കുറ്റവാളികളെ ലോക്കപ്പില്‍ നിന്ന് ബലമായി മോചിപ്പിച്ച് പാര്‍ട്ടി ഓഫീസുകളില്‍ സ്വീകരണം നല്‍കുന്ന സ്ഥിതിവരെയെത്തി. വ്യക്തിവൈരാഗ്യം കൊണ്ടല്ല, അഞ്ചുവര്‍ഷം ഭരിച്ച മുഖ്യമന്ത്രി എന്ന നിലയിലാണ് വി.എസ്സിനെ വിമര്‍ശിക്കുന്നത്. ഭരണനേട്ടങ്ങളുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്കാണ്. അതുപോലെ ഭരണപരാജയങ്ങളുടെ വിമര്‍ശനവും ആദ്യം സ്വീകരിക്കേണ്ടത് മുഖ്യമന്ത്രിയാണ്.
യുഡിഎഫ് അധികാരതതില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ല. അതുപോലെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തില്‍ യുഡിഎഫുകാര്‍ക്കും കോണ്‍ഗ്രസ്സുകാര്‍ക്കും വ്യക്തമായ ബോദ്ധ്യമുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി യുഡിഎഫില്‍ പ്രശ്‌നമുണ്ടെന്ന് വരുത്താനുള്ള ശ്രമങ്ങള്‍ വിലപ്പോകില്ല. കൊച്ചി മെട്രോ യാഥാര്‍ഥ്യമാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ടുജി സ്‌പെക്ട്രം, ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിക്കേസ്സുകളില്‍ കുറ്റക്കാര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടും. കേന്ദ്ര മന്ത്രിയെന്ന നിലയിലല്ല വീറും വാശിയുമുള്ള കോണ്‍ഗ്രസ്സിന്റെ പടയാളിയായാണ് പ്രചാരണ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ മടങ്ങിയെത്തി പാര്‍ട്ടിക്ക് നേതൃത്വം നല്‍കേണ്ട സാഹചര്യമില്ലെന്നും എ.കെ. ആന്റണി പറഞ്ഞു.
കമ്യൂണിസ്റ്റുകാര്‍ വികസനവിരോധികള്‍ -സോണിയ
Posted on: 07 Apr 2011
തൃശ്ശൂര്‍/ഹരിപ്പാട്/കോഴിക്കോട്: കമ്യൂണിസ്റ്റുകാര്‍ കാലത്തിനൊത്ത മാറ്റം ഉള്‍ക്കൊള്ളാത്തവരാണെന്നും വികസനത്തെ എന്നും എതിര്‍ത്തവരാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. ട്രാക്ടര്‍ കൊണ്ടുവന്നപ്പോഴും കമ്പ്യൂട്ടര്‍ കൊണ്ടുവന്നപ്പോഴും അതിനെ കമ്യൂണിസ്റ്റുകാര്‍ എതിര്‍ത്തു. എന്നാല്‍ അടിസ്ഥാനപ്രമാണങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ, കാലത്തിനൊത്ത മാറ്റത്തിലും ലക്ഷ്യത്തിലും വിശ്വസിക്കുന്നവരാണ് കോണ്‍ഗ്രസ്സുകാര്‍. വികസനത്തിന്റെ ഫലം എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യമായി ലഭിക്കണമെന്ന് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുവെന്നും സോണിയാ ഗാന്ധി വ്യക്തമാക്കി.
തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തില്‍ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കോഴിക്കോട്, ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് എന്നിവിടങ്ങളിലും സോണിയ സംസാരിച്ചു. കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. മറ്റു സംസ്ഥാനങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് വികസനത്തില്‍ ബഹുദൂരം മുന്നോട്ടുപോയപ്പോള്‍ കേരളം അഞ്ചുകൊല്ലം പിന്നോട്ടുപോകുകയാണുണ്ടായതെന്ന് സോണിയ ചൂണ്ടിക്കാട്ടി. വിവേചനത്തോടെ കാണാതെ, യു.പി.എ. സര്‍ക്കാര്‍ എല്ലാ പിന്തുണയും സംസ്ഥാനസര്‍ക്കാറിന് നല്‍കിയിരുന്നു.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവരാവകാശ നിയമം, തൊഴിലുറപ്പുപദ്ധതി, കുട്ടികള്‍ക്കുള്ള സൗജന്യ വിദ്യാഭ്യാസം തുടങ്ങിയവ ഇടതുപക്ഷ സര്‍ക്കാറിന്റെ പദ്ധതികളാണെന്നാണ് അവകാശപ്പെടുന്നത്. ഇതെല്ലാം യു.പി.എ. സര്‍ക്കാറിന്റെ പദ്ധതികളാണ്. അങ്കണവാടി ജീവനക്കാര്‍ക്കുള്ള പ്രതിഫലം ഇരട്ടിയാക്കി. വനിതാ സംവരണം 50 ശതമാനമാക്കുകയും വനിതാക്ഷേമത്തിനായി 500 കോടി രൂപ വകയിരുത്തുകയും ചെയ്‌തെന്നും അവര്‍ പറഞ്ഞു.
യു.ഡി.എഫ്. സ്ഥാനാര്‍ഥികളുടെ ജയം കേരളത്തിന്റെ ജയമാണെന്നും കേരളത്തിന്റെ വികസനം ലക്ഷ്യമിടുന്ന പുതിയ യുഗപ്പിറവിയായിരിക്കുമെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
* കേരളത്തിലെ ഇടതു സര്‍ക്കാര്‍ മണ്ണ്-ലോട്ടറി മാഫിയകളുടെ പിടിയിലാണെന്ന് സോണിയാഗാന്ധി ഹരിപ്പാട്ട് നടന്ന പൊതുസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച എല്ലാ പുരോഗമനനടപടികളെയും തുരങ്കംവെച്ചിട്ടുള്ള സി.പി.എം. കാലഹരണപ്പെട്ട പാര്‍ട്ടിയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
അഞ്ചുവര്‍ഷത്തെ എല്‍.ഡി.എഫ്. ഭരണം കേരളത്തെ പിന്നോട്ടടിച്ചു. സുനാമി പുനരധിവാസത്തിനും കുട്ടനാട് പാക്കേജിനും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പണം കേരളസര്‍ക്കാര്‍ വേണ്ടവിധം വിനിയോഗിക്കാത്തതിനെ ജനങ്ങള്‍ ചോദ്യംചെയ്യണം. എല്‍.ഡി.എഫ്. നേതാക്കള്‍ ഇതിനു വിശദീകരണം നല്കുകയും വേണം- സോണിയ ആവശ്യപ്പെട്ടു.
* ഇടതുമുന്നണിയുടെ ദുര്‍ഭരണവും സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയവും അവസാനിപ്പിക്കാനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പെന്ന് സോണിയ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രചാരണ സമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍, പ്രത്യേകിച്ച് മലബാറില്‍, സി.പി.എം. അക്രമം അഴിച്ചുവിടുകയാണ്. നൂറുകണക്കിനു സ്ത്രീകളും കുട്ടികളുംപോലും അക്രമത്തിനിരയായി. ആദിവാസി യുവാവിനെ കഴിഞ്ഞ ദിവസം അടിച്ചുകൊന്നു. പോലീസിനെ ദുരുപയോഗം ചെയ്താണ് ഈ അക്രമവാഴ്ച. കോടതിക്കെതിരെയും വിദ്യാഭ്യാസ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കെ തിരെയും അവര്‍ നിശിത വിമര്‍ ശനങ്ങളിലൂടെ കടന്നാക്രമണം നട ത്തുന്നു. യു.പി.എ. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചു. ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തു - സോണിയ പറഞ്ഞു.
ബി.ജെ.പി. വോട്ടിനായി വി.എസ്. ധാരണ ഉണ്ടാക്കി -പി.ടി. തോമസ്
Posted on: 07 Apr 2011
കൊച്ചി: പി.സി. തോമസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ബി.ജെ.പി. വോട്ട് നേടിയെടുക്കാനായി 'മലമ്പുഴ ഫോര്‍മുല' ഉണ്ടാക്കിയെന്ന് പി.ടി. തോമസ് എം.പി. പത്രസമ്മേളനത്തില്‍ ആരോപിച്ചു. അച്യുതാനന്ദന് സ്ഥാനാര്‍ഥിത്വം ഉറപ്പായ ദിവസംതന്നെ ക്ലിഫ് ഹൗസില്‍ അദ്ദേഹവുമായി ആദ്യം ചര്‍ച്ച നടത്തിയത് പി.സി. തോമസ് ആയിരുന്നു. ഇതേ പി.സി. തോമസിനെതിരെ 2005 ല്‍ നിലപാടെടുത്തു കൊണ്ട് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് അച്യുതാനന്ദന്‍ അയച്ച കത്തിന്റെ കോപ്പികള്‍ പി.ടി. തോമസ് പത്രസമ്മേളനത്തില്‍ ഹാജരാക്കി.പി.സി. തോമസിന്റെ എല്‍.ഡി.എഫിലേക്കുള്ള കടന്നുവരവ് ബി.ജെ.പി.യും സംഘപരിവാറും ആസൂത്രിതമായി നടത്തിയ പദ്ധതിയാണെന്ന് തന്റെ കത്തില്‍ വി.എസ്. ചൂണ്ടിക്കാട്ടുന്നുണ്ട്. പി.സി. തോമസിന്റെയും ബി.ജെ.പി. നേതൃത്വത്തിന്റെയും കാര്യത്തില്‍ അന്ന് പിണറായി വിജയനെ കടന്നാക്രമിച്ച മുഖ്യമന്ത്രി ഇന്ന് അതേ പദ്ധതിയുടെ നടത്തിപ്പുകാരനും ഗുണഭോക്തവുമാണെന്ന് പി.ടി. തോമസ് ആരോപിച്ചു.
കോട്ടയം ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി പി.സി. തോമസിന്റെ അടുത്ത ആളുകളിലൊരാള്‍ മത്സരിച്ചപ്പോള്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെന്നും പി.സി. തോമസ് ബി.ജെ.പി.യുമായി സി.പി.എമ്മിനെ ബന്ധിപ്പിക്കുന്ന പാലമാണെന്നും പറയുന്നുണ്ട്. അന്നേ തനിക്കറിയാവുന്ന പദ്ധതി പി.സി. തോമസിനെ ഉപയോഗിച്ച് ഇന്ന് നടപ്പിലാക്കിയിരിക്കുകയാണ്. മലമ്പുഴയില്‍ ബി.ജെ.പി.ക്ക് സ്ഥാനാര്‍ഥിയില്ലാതെ വന്നത് ആസൂത്രിതമായി പി.സി. തോമസുമായി അദ്ദേഹം നടത്തിയ രഹസ്യചര്‍ച്ചയുടെ ഫലമാണ്. ആദര്‍ശരാഷ്ട്രീയത്തിന്റെ മാത്രമല്ല, അവസരവാദ രാഷ്ട്രീയത്തിന്റെയും പ്രതീകമാണ് അച്യുതാനന്ദന്‍ എന്നാണ് ഈ സംഭവം തെളിയിക്കുന്നതെന്ന് പി.ടി. തോമസ് കുറ്റപ്പെടുത്തി.
ഗുജറാത്ത് കലാപത്തില്‍ മുസ്‌ലിം നരഹത്യയ്ക്കുശേഷവും വാജ്‌പേയി മന്ത്രിസഭയില്‍ രാജിവയ്ക്കാതെ തുടര്‍ന്ന ആളാണ് പി.സി. തോമസെന്ന് അച്യുതാനന്ദന്‍ കത്തില്‍ എടുത്തുപറയുന്നുണ്ട്. കേരളത്തിലെ മറ്റേതൊരു ബി.ജെ.പി. നേതാവിനേക്കാള്‍ അച്യുതാനന്ദനാണ് സംഘപരിവാറിന്റെ ആശയങ്ങള്‍ ഫലപ്രദമായി പ്രചരിപ്പിക്കുവാന്‍ കഴിയുന്നതെന്ന് ആര്‍.എസ്.എസിന്റെ മുഖപത്രമായ 'ഓര്‍ഗനൈസര്‍' വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ അച്യുതാനന്ദന്റെ ഇരട്ടമുഖമാണ് വ്യക്തമാക്കുന്നതെന്നും പി.ടി. തോമസ് ആരോപിച്ചു.
ജമാ അത്തെ ഇസ്‌ലാമിയുമായി പിണറായി വിജയന്‍ നടത്തിയ രഹസ്യചര്‍ച്ച മുഖ്യമന്ത്രി ന്യായീകരിച്ചിരിക്കുകയാണ്. പി.സി. തോമസ് നേതൃത്വം നല്‍കുന്ന ഇടതുമുന്നണി ജമാ അത്തെ ഇസ്‌ലാമിയുമായി കൂട്ടുകൂടുകയാണ്. സംഘപരിവാര്‍-ജമാ അത്തെ കൂട്ടുകെട്ടിന്റെ ഉദ്ഘാടനമാണ് അച്യുതാനന്ദന്‍ നടത്തിക്കൊണ്ടിരിക്കുന്നത് -പി.ടി. തോമസ് കുറ്റപ്പെടുത്തി. താന്‍ പുറത്തുകൊണ്ടുവന്ന വി.എസിന്റെ ആദ്യകത്ത് നിഷേധിക്കാന്‍ ഇതുവരെ അദ്ദേഹം തയ്യാറായിട്ടില്ല. നിഷേധിക്കുകയാണെങ്കില്‍ ശക്തമായ തെളിവുകളുമായി താന്‍ മുന്നോട്ടുവരുമെന്നും പി.ടി. തോമസ് വ്യക്തമാക്കി.

മുഖ്യമന്ത്രിയുടേത് പദവിക്ക് ചേരാത്ത പ്രസ്താവന -ആന്റണി
Posted on: 07 Apr 2011
വൈപ്പിന്‍: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം വി.എസ്. അച്യുതാനന്ദന്‍ നടത്തുന്ന പ്രസ്താവനകള്‍ മുഖ്യമന്ത്രിയുടെ പദവിക്ക് ചേരാത്തതാണെന്ന് കേന്ദ്രമന്ത്രി എ.കെ. ആന്റണി. എതിര്‍ സ്ഥാനാര്‍ത്ഥി ലതികാ സുഭാഷിനെതിരെ നടത്തിയ പരാമര്‍ശം നിര്‍ഭാഗ്യകരമാണ്. ഞാറയ്ക്കല്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്തശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പി.ശശി വിവാദ'ത്തില്‍ നായനാര്‍ ഫുട്‌ബോളും വിഷയമാവുന്നു
Posted on: 07 Apr 2011
പി.പി.ശശീന്ദ്രന്കണ്ണൂര്: സി.പി.എം. നേതൃത്വത്തിന് തലവേദനയായി മാറിയ 'പി.ശശി വിവാദം' പുതിയ വഴിത്തിരിവില്‍. കഴിഞ്ഞവര്‍ഷത്തെ നായനാര്‍ ഫുട്‌ബോള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് പി.ശശി പാര്‍ട്ടി നേതൃത്വത്തിന് ഏറ്റവുമൊടുവില്‍ നല്‍കിയ വിശദീകരണം പുതിയ വിവാദങ്ങള്‍ക്ക് വഴിതുറക്കുകയാണ്.
സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശി അപമര്യാദയായി പെരുമാറിയത് സംബന്ധിച്ച് ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ശശിയെ സെക്രട്ടറി സ്ഥാനത്തുനിന്ന് പാര്‍ട്ടി നേതൃത്വം നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് പരാതി ഉന്നയിച്ചവര്‍ ശ്രമിച്ചതെന്ന് ശശി പാര്‍ട്ടിനേതൃത്വത്തിന് ഇപ്പോള്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. 2010ലെ നായനാര്‍ ഫുട്‌ബോള്‍ നടത്തിപ്പിലെ പ്രശ്‌നങ്ങളാണ് ശശി ഇതിന് കാരണമായി മുന്നോട്ടുവെക്കുന്നത്. ഫുട്‌ബോള്‍ നടത്തിപ്പില്‍ കഴിഞ്ഞ വര്‍ഷത്തെ നഷ്ടം 14 ലക്ഷം രൂപയോളമാണ്. ഒന്നരക്കോടി രൂപയിലേറെ ചെലവുവന്ന ടൂര്‍ണമെന്റില്‍ പിരിഞ്ഞുകിട്ടിയത് 1.38 കോടി രൂപയോളമാണ്. ടൂര്‍ണമെന്റ് നടത്തിപ്പില്‍ വന്ന പിഴവുകള്‍ ചൂണ്ടിക്കാട്ടിയതിന്റെ വിരോധം തീര്‍ക്കാനാണ് സംഘാടകരില്‍ പ്രമുഖനായ യുവ നേതാവ് തനിക്കെതിരെ പരാതി ഉന്നയിച്ചതെന്നാണ് ശശി പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയിരിക്കുന്ന പുതിയ വിശദീകരണം.
ശശിക്കെതിരെ ലഭിച്ച പരാതി ലൈംഗിക ആരോപണം സംബന്ധിച്ചാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതേസമയം, പരാതിക്കാരുടെ ഉദ്ദേശ്യ ശുദ്ധിയും പരിശോധിക്കേണ്ടതുണ്ടെന്ന് കാരാട്ട് കൂട്ടിച്ചേര്‍ത്തിരുന്നു. നായനാര്‍ ഫുട്‌ബോള്‍ നടത്തിപ്പ് കൂടി വിവാദത്തിലേക്ക് കടന്നുവരുമ്പോള്‍ കാരാട്ടിന്റെ പ്രസ്താവനയ്ക്ക് പുതിയ മാനങ്ങള്‍ കൈവരുന്നുണ്ട്.തുടക്കം മുതല്‍ നായനാര്‍ ഫുട്‌ബോള്‍ നടത്തിപ്പ് സി.പി.എമ്മിനെ വേട്ടയാടിയ വിഷയമാണ്. കേരള രാഷ്ട്രീയം ഇപ്പോഴും ചര്‍ച്ചചെയ്യുന്ന ഫാരിസ് അബൂബക്കര്‍ എന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്റെ രംഗപ്രവേശവും നായനാര്‍ ഫുട്‌ബോള്‍ വഴിയായിരുന്നു. ഫാരിസിന്റെ 'പാരറ്റ് ഗ്രൂവ്‌സ്' എന്ന സ്ഥാപനം നായനാര്‍ ഫുട്‌ബോളിന് വന്‍ തുക സംഭാവന നല്‍കിയത് അക്കാലത്തെ വലിയ വിവാദമായി. സി.പി.എമ്മിലെ വിഭാഗീയത ആളിക്കത്തിക്കുന്നതില്‍ ഫാരിസ് മുഖ്യ വിഷയമായി. 'വെറുക്കപ്പെട്ടവന്‍' എന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ വിശേഷിപ്പിച്ച ഫാരിസിന്റെ നിലപാട് വിശദീകരിക്കാന്‍ കൈരളി ടി.വി. തന്നെയാണ് മുന്നിട്ടിറങ്ങിയത്. വി.എസിനെതിരെ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തിന്റെ തുറന്ന യുദ്ധം പുതിയ ഘട്ടത്തിലെത്തിയതും ഈ സന്ദര്‍ഭത്തിലായിരുന്നു.
പി.ശശിയെ സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ പരസ്യമായി ചര്‍ച്ചചെയ്യാന്‍ സി.പി.എം. നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം, യു.ഡി.എഫ്. പൊതുയോഗങ്ങളിലാകട്ടെ മുഖ്യചര്‍ച്ച ശശിയെക്കുറിച്ചാണുതാനും. ഇതിന് മറുപടി പറയാനോ വിശദീകരണം നല്‍കാനോ സി.പി.എം. നേതൃത്വം തയ്യാറാവുന്നില്ല. ശശിവിവാദം കത്തിപ്പടരുന്നതില്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കള്‍ അസ്വസ്ഥരാണ്. എതിരാളികള്‍ക്ക് ഇതിനുള്ള അവസരം നല്‍കുന്നത് ചില നേതാക്കളുടെ വ്യത്യസ്ത പ്രതികരണങ്ങളാണെന്നത് അവരുടെ അസ്വസ്ഥത ഇരട്ടിപ്പിക്കുന്നു. പ്രചാരണ രംഗത്ത് ഇതുവഴി സി.പി.എം. പ്രതിരോധത്തിലേക്ക് പിന്‍വലിയുകയാണ്.
ആദ്യഘട്ടത്തില്‍ ഏറെയൊന്നും ശശിയുടെ പ്രശ്‌നം പരാമര്‍ശിക്കപ്പെട്ടിരുന്നില്ല. പക്ഷെ ഐസ്‌ക്രീം കേസ് സംബന്ധിച്ച വിവാദങ്ങളോടെയാണ് ശശിപ്രശ്‌നവും യു.ഡി.എഫ്. പ്രചാരണവിഷയമാക്കിയത്. അതിനിടയില്‍ കണ്ണൂരില്‍ ഏഷ്യാനെറ്റ് ന്യൂസ് ലേഖകന് നേരെയുണ്ടായ കൈയേറ്റവും തുടര്‍ന്നുണ്ടായ വിവാദങ്ങളും പി.ശശിയെ മുഖ്യവിഷയമാക്കി മാറ്റി. ഇതുസംബന്ധിച്ച് വിവിധ നേതാക്കള്‍ നടത്തിയ പ്രതികരണങ്ങളാണ് പാര്‍ട്ടിക്കകത്ത് തന്നെ ഇപ്പോള്‍ പ്രശ്‌നമായി വളരുന്നത്. പുറത്തുപറയേണ്ട പരാതിയല്ല ഇതെന്നായിരുന്നു ഏറ്റവും ഒടുവില്‍ സി.പി.എം. ജില്ലാ ആക്ടിങ് സെക്രട്ടറി പി.ജയരാജന്‍ എം.എല്‍.എയുടെ പ്രതികരണം. അതേ സമയം ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്ന് അവധിയെടുപ്പിച്ച് മാറ്റിയതുതന്നെ പാര്‍ട്ടിയുടെ നടപടിയായി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും വിശേഷിപ്പിച്ചു. ഇതിനിടയില്‍ പുറത്തുവന്ന പ്രകാശ് കാരാട്ടിന്റെയും എസ്.രാമചന്ദ്രന്‍ പിള്ളയുടെയും പ്രതികരണങ്ങള്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിക്കകത്തെ ആശയക്കുഴപ്പം വ്യക്തമാക്കുന്നത് തന്നെയായിരുന്നു.
ശശിയുടെ വിശദീകരണവും മറുപടിയും പാര്‍ട്ടി നേതൃത്വത്തിന് പുതിയ തലവേദനയാവുകയാണ്. നായനാര്‍ ഫുട്‌ബോള്‍ നടത്തിപ്പ് കൂടി വിവാദത്തിലാക്കാന്‍ പാര്‍ട്ടിക്ക് താല്പര്യമില്ല. അപമര്യാദയായി പെരുമാറി എന്നതാണ് ശശിക്കെതിരെ ഉയര്‍ന്ന പ്രധാന പരാതി. ഇക്കാര്യത്തില്‍ എന്ത് നടപടി എടുത്തുവെന്നോ പരാതി എന്താണെന്നോ നേതൃത്വം പരസ്യമായി പറഞ്ഞിട്ടില്ല.
സംസ്ഥാന കമ്മിറ്റി അംഗമായ പി.ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്താനായിരുന്നു കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ തീരുമാനം. ഇതിന് കേന്ദ്രകമ്മിറ്റിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. തരംതാഴ്ത്താന്‍ തീരുമാനിച്ച സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം കേന്ദ്രകമ്മിറ്റി ചേര്‍ന്നിട്ടില്ല. നടപടി പുറത്തുപറയാന്‍ ഇതാണ് നേതൃത്വത്തിന് തടസ്സം.
അതിനിടെ പരാതി ഉന്നയിച്ച യുവതിയെക്കൊണ്ട് പുതിയ വിശദീകരണം നല്‍കുന്നതിനെക്കുറിച്ചും പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നുണ്ട്. ആരോപിക്കപ്പെടുന്നതുപോലുള്ളതൊന്നും സംഭവിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തുന്നതും തന്റെ പരാതിയെ മറ്റുതരത്തില്‍ വ്യാഖ്യാനിക്കുന്നത് തടയണമെന്ന് ആവശ്യപ്പെടുന്നതുമാവും വിശദീകരണം. അതുവഴി വിവാദം അവസാനിപ്പിക്കാനാണ് സി.പി.എം. ലക്ഷ്യമിടുന്നത്.
ശശിപ്രശ്‌നം വിവാദമാവുന്നതില്‍ സി.പി.എം. ഏറെ അസ്വസ്ഥമാവുന്നുണ്ട്. പാര്‍ട്ടിക്ക് പുറത്തുള്ള വോട്ടര്‍മാരെ ഈ വിവാദം സ്വാധീനിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. സ്ഥാനാര്‍ഥികളും ഇതില്‍ ആശങ്കപ്പെടുന്നു. എതിരാളികളുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാനാവുന്നില്ല എന്നതാണ് അവരുടെ പ്രശ്‌നം
çØÞÃßÏÏíAá æµÞ‚ßÏßW ª×íÎ{ ÕøçÕWMí
æµÞ‚ß: ²øá ÆßÕØæJ ÄßøæE¿áMá dÉºÞøÃJßÈá çµÞYd·Øí ¥Çcf çØÞÃßÏ ·Þtß çµø{JßæÜJß. §KæÜ øÞdÄß 8.30 Èí æµÞ‚ß ÈÞÕßµçØÈÞ ÕßÎÞÈJÞÕ{JßæÜJßÏ çØÞÃßÏ µÞVÎÞV·¢ ®ùÃÞµá{¢ ·Øíxí ÙìØßW ®Jß. §Ká øÞÕᑚ 9.30 Èí ÈÞÕßµ çØÈÞ ÕßÎÞÈJÞÕ{JßW ÈßKá æÙÜßçAÞÉí¿ùßW ÙøßMÞ¿ßÈá çÉÞµá¢.
øÞÕᑚ 10.50Èá ÙøßMÞ¿í ®X¿ßÉßØß æÙÜßMÞÁßW §ùBáK çØÞÃßÏ µÞVÎÞV·¢ ØçN{ÈçÕÆßÏÞÏ µøàÜAá{BøÏßçÜAá çÉÞµá¢. µøàÜAá{Bø æÉÞÜàØí Øíçx×Èá ÉßùµßæÜ ®X¿ßÉßØß d·ìIᑚ ØçN{ÈçÕÆßÏßW 11Èí ®Já¢. çµdwÎdLß ÕÏÜÞV øÕß dÉØ¢·¢ ÄV¼Î溇á¢. çÈøçJ çØÞÃßÏÏáæ¿ ÉøßÉÞ¿ß ÉJßÈÞÃí ÈßÖíºÏ߂߸áKÄí.
ÕÏÜÞV øÕßAá ÉáùçÎ çµdwÎdLßÎÞøÞÏ ®. æµ. ¦aÃß, æµ. Øß. çÕÃáç·ÞÉÞW, ÁßØßØß ¦µí¿ß¹í dÉØßÁaí çµÞÖß ®¢. çµÞÖß, Ìß. ÌÞÌádÉØÞÆí ®¢®W® ®KßÕV ÎÞdÄçÎ çÕÆßÏßÜáIÞµâ. 11.45Èá çØÞÃßÏ çÕÆßÕß¿á¢. ¼ßˆÏᑚ ÏáÁß®Ëí ØíÅÞÈÞVÅßµZ ØçN{ÈØíÅÜJí ©IÞµáæÎCßÜᢠ§ÕV çÕÆßÏßæÜJáµÏ߈. æºÜÕí ØíÅÞÈÞVÅßÏáæ¿ çÉøßW µáùßAáæÎKÄßÈÞÜÞÃßÄí.
çµÞÉí¿ùßW ÄãÖâVAá çÉÞµáK çØÞÃßÏ µáGæÈˆâV æÙÜßMÞÁßW §ùBá¢. 11.30 Èá æÈÙíùá ÎmÉJßW dÉØ¢·ßAá¢. ÉßKà¿á çµÞÝßçAÞ¿ßÈá çÉÞµáK çØÞÃßÏ 2.30 Èá çµÞVÉçù×X ØíçxÁßÏJßW dÉØ¢·ßAá¢. èÕµßGá ÁWÙßAá οBá¢.
®æ®ØßØß ¼ÈùW æØdµGùß ÎÇáØâÆÈX ÎߨídÄß, ÏáÁß®Ëí µYÕàÈV Éß.Éß. ÄC‚X, çÎÏV ç¿ÞÃß ºNÃß, ÁßØßØß dÉØßÁaí Õß.æ¼. ÉìçÜÞØí, ®¢.ÉßÎÞøÞÏ æµ.Éß. ÇÈÉÞÜX, ºÞZØí ÁÏØí, çÈÄÞA{ÞÏ æÁÞÎßÈßµí dÉØça×X, èÙÌß ¨ÁX, ®X. çÕÃáç·ÞÉÞW Äá¿BßÏÕV çºVKá çØÞÃßÏ ·ÞtßæÏ ÕßÎÞÈJÞÕ{JßW Øbàµøß‚á.
വി.എസ്. കേരള രാഷ്ട്രീയത്തിലെ ശകുനിയെന്ന് എം.എം. ഹസ്സന്‍
Posted on: 06 Apr 2011
കൊച്ചി: കേരള രാഷ്ട്രീയത്തില്‍ ശകുനിയെപ്പോലെയാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പെരുമാറുന്നതെന്ന് കെപിസിസി വക്താവ് എം.എം. ഹസ്സന്‍. പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും കേരളത്തിന്റെ വികസനത്തെ തകര്‍ത്ത വി.എസ്. വികസന ശത്രുവായി മാറിയെന്നും ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനില്ലാത്തതിനാലാണ് മറ്റു കാര്യങ്ങളെപ്പറ്റി മുഖ്യമന്ത്രിക്ക് വേദികളില്‍ പ്രസംഗിക്കേണ്ടി വരുന്നതെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു. എറണാകുളം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസാരത്തിലും പ്രവൃത്തിയിലും അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായയല്ല മറിച്ച് മുഖ്യ പ്രതിപക്ഷമായാണ് പെരുമാറുന്നത്. രാഷ്ട്രീയ എതിരാളികളെയെല്ലാം ജയിലിലേക്ക് അയയ്ക്കുമെന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല. യുഡിഎഫ് ഭരണത്തിലെത്തുമ്പോള്‍ ബന്ധുമിത്രാദികളെ ജയിലില്‍ കാണാന്‍ പോകേണ്ട അവസ്ഥയാകും അച്യുതാനന്ദന് ഉണ്ടാകുകയെന്നും ഹസ്സന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി ആരെന്നതിനെപ്പറ്റി വേവലാതിപ്പെടേണ്ട കാര്യം യുഡിഎഫിനോ കോണ്‍ഗ്രസ്സിനോ ഇല്ല. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനമാകും അന്തിമം. പ്രഗത്ഭരായ ഒന്നിലധികം നേതാക്കള്‍ മത്സരരംഗത്ത് ഉള്ളതുകൊണ്ടാണ് മുഖ്യമന്ത്രി ആരെന്നതിനെപ്പറ്റി മാധ്യമങ്ങള്‍ സംശയങ്ങളുന്നയിക്കുന്നത്. കെ.കെ. രാമചന്ദ്രനെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ തിരഞ്ഞെടുപ്പ് സമയത്ത് ആരോപണങ്ങളുമായി രംഗത്തെത്തിയതിന് പിന്നിലെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കുന്നതായും സീറ്റുകളുടെ പരിമിതി കൊണ്ടാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കാന്‍ കോണ്‍ഗ്രസ്സിന് കഴിയാതെ പോയതെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പില്‍ പിന്തുണ തേടി ജമാ അത്തെ ഇസ്‌ലാമിയെ കോണ്‍ഗ്രസ് സമീപിച്ചുവെന്നത് വാസ്തവ വിരുദ്ധമാണ്. ഒരു തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഇതുപോലെ ഭീകരബന്ധമുള്ള സംഘടനകളുമായി ധാരണയുണ്ടാക്കിയിട്ടില്ല. പിന്തുണയുമായി ജമാ അത്തെ ഇസ്‌ലാമി സമീപിച്ചാല്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കും. ജമാ അത്തെ ഇസ്‌ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാനുള്ള തന്‍േറടം കാണിക്കാന്‍ പിണറായി തയ്യാറാകുമോയെന്നും ഹസ്സന്‍ ചോദിച്ചു.
ജമാഅത്തുമായി ചര്‍ച്ച: വിശദാംശം പിണറായി വ്യക്തമാക്കണം -ഉമ്മന്‍ചാണ്ടി
Posted on: 06 Apr 2011
കാസര്‍കോട്: ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ എന്താണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം സംഘടനകള്‍ തങ്ങളുടെ കൂട്ടത്തില്‍ കൂട്ടാത്ത സംഘടനയാണ് ജമാഅത്തെ ഇസ്ലാമി.
ജമാ അത്തെ ഇസ്ലാമിയെ തള്ളിപ്പറയുകയും അവരെ വിമര്‍ശിച്ച് ഭീകരവാദികളാണെന്ന് ലേഖനമെഴുതുകയും ചെയ്ത പിണറായി ഇപ്പോള്‍ സഹായം തേടുന്നു. ജമാഅത്തെ ഇസ്ലാമി ഭീകരവാദികളാണെന്ന നിലപാടില്‍ മാറ്റമുണ്ടോ എന്നും പിണറായി വ്യക്തമാക്കണം. ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് യു.ഡി.എഫിന് വേണ്ടെന്ന് പറയുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് എഴുതിക്കൊടുത്താല്‍ അന്വേഷിക്കാമെന്നാണ് പറഞ്ഞത്. എന്നാല്‍ പരാതി എഴുതിക്കൊടുത്തപ്പോള്‍ മുഖ്യമന്ത്രി അത് ലോകായുക്തയ്ക്ക് വിടുകയായിരുന്നു. ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട ആരോപണം ഉയര്‍ന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തയ്യാറായ മുഖ്യമന്ത്രി മകനെതിരായ പരാതി ലോകായുക്തയ്ക്ക് വിട്ടത് ഒളിച്ചോട്ടമാണ് -ഉമ്മന്‍ചാണ്ടി പറഞ്ഞു.

വി.എസ്. സര്‍ക്കാറിന്റെ ബാലന്‍സ് ഷീറ്റില്‍ പ്രതികാര നടപടി മാത്രം-വീരേന്ദ്രകുമാര്‍
Posted on: 06 Apr 2011
കണ്ണൂര്‍: രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്താനും ഭീഷണിപ്പെടുത്താനും വേണ്ടി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷവും കേസ്സെടുക്കുന്ന വി.എസ്. സര്‍ക്കാറിന്റെ ബാലന്‍സ് ഷീറ്റില്‍ പ്രതികാര നടപടികള്‍ മാത്രമാണ് അവേശഷിക്കുന്നതെന്ന് സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു.
ചൊവ്വാഴ്ച ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി ജില്ലയിലെ വിവിധ പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു വീരേന്ദ്രകുമാര്‍. പ്രതിപക്ഷവും ഭരണപക്ഷവും എന്നും ഉണ്ടാവും. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷവും ഭീഷണിയുമായാണ് മുഖ്യമന്ത്രി വി.എസ്. നടക്കുന്നത്. മുസലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് എതിരെയുള്ള കേസ്സിന്റെ റിപ്പോര്‍ട്ടുകള്‍ ആഴ്ചതോറും വേണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. സുപ്രീംകോടതി വരെ തള്ളിയ കേസില്‍ 15 വര്‍ഷത്തിന് ശേഷം ഒരു ബന്ധു എന്തോ പറഞ്ഞതിന്റെ പേരിലാണിപ്പോള്‍ കേസെടുത്തിരിക്കുന്നത്. കെ. സുധാകരന്റെ പേരില്‍ വിജിലന്‍സ് കേസ് എടുത്തിരിക്കുന്നു. ഉമ്മന്‍ചാണ്ടിക്ക് എതിരെയും കേസുമായി നടക്കുകയാണ് സര്‍ക്കാറിന് വേണ്ടി ചിലര്‍. എന്നാല്‍ സ്വന്തം പാര്‍ട്ടിക്കകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചും പരാതികളെപ്പറ്റിയും എന്തുകൊണ്ടാണ് സര്‍ക്കാര്‍ മൗനം പാലിക്കുന്നതെന്നും വീരേന്ദ്രകുമാര്‍ ചോദിച്ചു.
സി.പി.എം. കണ്ണൂര്‍ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയുടെ പേരില്‍ ലൈംഗികാരോപണമാണ് ഉള്ളതെന്ന് പ്രകാശ് കാരാട്ട് തന്നെ പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടിയേരിയുടെ പോലീസ് ഒരു നടപടിയും എടുത്തില്ല. ഇത് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യം മാത്രമാണോ എന്നും വീരേന്ദ്രകുമാര്‍ ആരാഞ്ഞു. 80,000 കോടിയുടെ അഴിമതിയാണ് ലോട്ടറി ഇടപാടില്‍ നടന്നതെന്ന് മുഖ്യമന്ത്രി തന്നെയാണ് പ്രധാനമന്ത്രിക്കുള്ള കത്തില്‍ പറഞ്ഞത്. ലോട്ടറി വകുപ്പ് കൈയാളിയ ധനകാര്യമന്ത്രി തോമസ് ഐസക്കിനെതിരെ എന്തെങ്കിലും നടപടി എടുക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചില്ല. ഈ പണത്തില്‍ ഒരു പങ്ക് തീവ്രവാദപ്രവര്‍ത്തനത്തിനായി ചെലവഴിച്ചെന്നും വി.എസ്. പറയുന്നുണ്ട്.
ജനങ്ങളോട് ധാര്‍ഷ്ട്യം കാണിക്കുന്ന പാര്‍ട്ടിയും മുന്നണിയുമാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. പാര്‍ട്ടിക്ക് ഒരു നിയമവും പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്ക് മറ്റൊരു നിയമവും എന്നതായിരിക്കുന്നു ഇവിടത്തെ വ്യവസ്ഥ. ജനാധിപത്യ വ്യവസ്ഥകളെ ഏകപക്ഷീയമായി മറികടക്കുന്ന സി.പി.എം. നേതൃത്വത്തിന്റെ ധാര്‍ഷ്ട്യത്തിനെതിരെ ഒരിക്കല്‍കൂടി ഈ തിരഞ്ഞെടുപ്പിലൂടെ കേരളം വിധിയെഴുതുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

ലതികാസുഭാഷിനെതിരെ വി.എസ്സിന്റെ ദ്വയാര്‍ഥപ്രയോഗം വിവാദമായി
Posted on: 06 Apr 2011
പാലക്കാട്: മലമ്പുഴയിലെ എതിരാളി ലതികാസുഭാഷിനെതിരെ വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശം വിവാദമായി. പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച 'മുഖാമുഖ'ത്തിലാണ് വി.എസ്സിന്റെ ദ്വയാര്‍ഥപ്രയോഗമുണ്ടായത്.
മലമ്പുഴയില്‍ നാലുദിവസം തുടര്‍ച്ചയായി പ്രചാരണം നടത്തിയതിനെക്കുറിച്ച് ചോദ്യംവന്നപ്പോഴായിരുന്നു വിവാദമായ പരാമര്‍ശം. 'ലതികാസുഭാഷ് പ്രശസ്തയാണ്; പക്ഷേ, എന്തിന്റെ പ്രശസ്തിയെന്ന് നിങ്ങള്‍ക്ക് അന്വേഷിച്ചാലറിയാം' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
എതിര്‍സ്ഥാനാര്‍ഥിയായ വനിതയെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയത് സഭ്യതയുടെ സീമകള്‍ ലംഘിക്കുന്ന പരാമര്‍ശമാണെന്നാരോപിച്ച് യു.ഡി.എഫ്. മലമ്പുഴ നിയോജകമണ്ഡലം കമ്മിറ്റി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വാക്കുകള്‍ സാംസ്‌കാരികകേരളത്തിന് അപമാനമാണെന്ന് ഡി.സി.സി. ജനറല്‍സെക്രട്ടറിയും യു.ഡി.എഫ്. മലമ്പുഴനിയോജകമണ്ഡലം ചെയര്‍മാനുമായ സി.ചന്ദ്രന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
സിന്ധുജോയിക്കെതിരെ 'ഒരുത്തി' പ്രയോഗം നടത്തിയ വി.എസ്.അച്യുതാനന്ദന്‍ ഇപ്പോള്‍ ലതികാസുഭാഷിനെതിരെ അതിനേക്കാള്‍ മോശമായാണ് പ്രതികരിച്ചത്. കെ.പി.സി.സി.സെക്രട്ടറി, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പ്രശസ്തിക്കപ്പുറമെന്തെങ്കിലും ലതികാസുഭാഷിനുണ്ടെങ്കില്‍ മുഖ്യമന്ത്രി പരസ്യമാക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
തന്റെ അച്ഛനേക്കാള്‍ 12 വയസ്സുകൂടുതലുള്ള വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിനെതിരെ മത്സരരംഗത്തുവന്ന തെറ്റുമാത്രമേ ചെയ്തിട്ടുള്ളൂവെന്നും ലതികാസുഭാഷ് പ്രതികരിച്ചു. മുഖ്യമന്ത്രിയെപ്പോലൊരാളില്‍നിന്ന് നിലയുംവിലയുംകെട്ട പരാമര്‍ശം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി.

തീവ്രവാദികളെന്ന് തള്ളിപ്പറഞ്ഞവരുമായി സി.പി.എം ചങ്ങാത്തം കൂടുന്നു
Posted on: 04 Apr 2011
കോഴിക്കോട്: ദേശീയതയെ അംഗീകരിക്കാത്തവരെന്നും മതതീവ്രവാദ സംഘടന എന്നും ആരോപിച്ച് മാറ്റിനിര്‍ത്തിയ ജമാഅത്തെ ഇസ്ലാമിയുമായി സി.പി.എം. വീണ്ടും ചങ്ങാത്തത്തിന്. കിനാലൂരിലെ സമരത്തിനുശേഷം അകന്ന സി.പി.എം.-ജമാഅത്ത് ബാന്ധവമാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ നല്‍കുന്ന പിന്തുണയിലൂടെ പുനഃസ്ഥാപിക്കപ്പെടുന്നത്. സംഘടനയെ രൂക്ഷമായി വിമര്‍ശിച്ചവരെ പിന്തുണയ്ക്കുന്നതില്‍ പ്രതിഷേധിച്ച് രാഷ്ട്രീയകാര്യ സെക്രട്ടറി ഹമീദ് വാണിമേല്‍ രാജിവെച്ചതോടെയാണ് സി.പി.എം. സംസ്ഥാനസെക്രട്ടറി പിണറായി വിജയനും ജമാഅത്തെ ഇസ്ലാമി അമീര്‍ ടി. ആരിഫലിയും തമ്മില്‍ ചര്‍ച്ച നടത്തിയ കാര്യം പുറത്തുവന്നത്.
മാര്‍ച്ച് 20ന് ആലപ്പുഴയിലാണ് ചര്‍ച്ച നടന്നതെന്ന ഹമീദ് വാണിമേലിന്റെ ആരോപണത്തെ ജമാഅത്തെ ഇസ്ലാമി നേതാക്കള്‍തന്നെ സ്ഥിരീകരിക്കുന്നുമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പിന്തുണക്കാര്യത്തില്‍ സി.പി.എമ്മിന് മുന്‍ഗണന നല്‍കാന്‍ ജമാഅത്തെ ഇസ്ലാമിയുടെ ഉന്നതാധികാരസമിതിയായ ഷൂറ (കൂടിയാലോചന സമിതി) യില്‍ ധാരണയായതായി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് 'മാതൃഭൂമി'യോട് പറഞ്ഞു. ഇക്കാര്യം ഓരോ മണ്ഡലങ്ങളിലെയും കമ്മിറ്റികളുടെയും അഭിപ്രായം അറിയാന്‍ വിട്ടിട്ടുണ്ട്. മണ്ഡലംതലത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനുകളില്‍ ഉരുത്തിരിഞ്ഞുവരുന്ന കീഴ്ഘടകങ്ങളുടെ അഭിപ്രായമാരാഞ്ഞശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
കിനാലൂര്‍ സമരത്തിനുശേഷം നടന്ന തദ്ദേശ സ്വയം ഭരണതിരഞ്ഞെടുപ്പ് സമയത്തുവരെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഗണത്തിലായിരുന്നു പിണറായിയും സി.പി.എമ്മും ജമാഅത്തെ ഇസ്‌ലാമിയെ പെടുത്തിയത്. മുസ്‌ലിങ്ങളില്‍നിന്നും ഒറ്റപ്പെട്ട സംഘടനയാണെന്നും ദേശീയവും അന്തര്‍ദേശീയവുമായ ബന്ധങ്ങളുപയോഗിച്ച് അവരുടെ അജന്‍ഡ നടപ്പാക്കാനാണ് ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത്. ഭീകരവാദസംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍ ജമാഅത്തെ അനുകുലസംഘടനയാണ് തുടങ്ങിയ ആരോപണങ്ങള്‍ പിണറായി വിജയന്‍ ഉന്നയിച്ചിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെത് പൊയ്മുഖമാണ് അത് തുറന്നുകാട്ടുമെന്നും പിണറായി പറഞ്ഞിരുന്നു. തൊടുപുഴയില്‍ നടന്ന അധ്യാപകന്റെ കൈവെട്ടല്‍ സംഭവത്തിനു ശേഷമാണ് ശക്തമായ ആരോപണങ്ങളുമായി പിണറായി രംഗത്തെത്തിയത്. ഇത്തരം സംഘടനകളെ ലീഗും യു.ഡി.എഫും സംരക്ഷിക്കുന്നു എന്നും ആരോപണമുന്നയിച്ചിരുന്നു.
സി.പി.എം നേതൃത്വം ജമാഅത്തെ ഇസ്‌ലാമിയെ സമീപിക്കുകയായിരുന്നുവെന്ന് ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. മുസ്‌ലിംലീഗ് നേതൃത്വം ഒഴികെ പല സ്ഥാനാര്‍ഥികളും ജമാഅത്തെ ഇസ്‌ലാമിയുടെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രത്യേക രാഷ്ട്രീയസാഹചര്യം പരിഗണിച്ചാണ് സി.പി.എമ്മിന് പിന്തുണ നല്‍കാനുള്ള ധാരണയിലെത്തിയത്. ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിച്ചു എന്നതുകൊണ്ട് സി.പി.എമ്മിന് പിന്തുണ നല്‍കാതിരിക്കുന്നതില്‍ കാര്യമില്ല. കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിച്ചിട്ടുണ്ട്. വിമര്‍ശിച്ചെന്ന കാരണംമാത്രം നോക്കിയാല്‍ ആര്‍ക്കും പിന്തുണനല്‍കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലൊഴികെ കാലങ്ങളായി ജമാഅത്തെ ഇസ്‌ലാമി സി.പി.എമ്മിനെയാണ് പിന്തുണയ്ക്കുന്നത്. കിനാലൂരിലെ സമരത്തിന്റെ പേരില്‍ സി.പി.എം. അകന്നതോടെ ജനകീയ വികസനമുന്നണി എന്ന പേരിലായിരുന്നു ജമാഅത്തെ ഇസ്‌ലാമി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇതോടെ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ജമാഅത്തെ ഇസ്‌ലാമി ഇറങ്ങുന്നുവെന്ന ഘട്ടമെത്തി. എന്നാല്‍ ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് ഇറങ്ങേണ്ട എന്ന് ജമാഅത്തെ ഇസ്‌ലാമി തീരുമാനിച്ചത് സി.പി.എമ്മുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് കരുതുന്നു. എന്തായാലൂം സംഘടനയെ രൂക്ഷമായി വിമര്‍ശിച്ചവരെ പിന്തുണയ്ക്കുന്നുവെന്നത് ജമാഅത്തെ ഇസ്‌ലാമിയില്‍ ഇപ്പോള്‍ത്തന്നെ ഭിന്നതയ്ക്കിടയായിട്ടുണ്ട്. യുവജന വിഭാഗമായ സോളിഡാരിറ്റിയുടെ ഭാഗത്തുനിന്നാണ് രൂക്ഷമായ എതിര്‍പ്പുകളുള്ളത്.

വിവാദങ്ങള്‍ ഉയര്‍ത്തി തിരഞ്ഞെടുപ്പ് ജയിക്കാന്‍ വി.എസ് ശ്രമിക്കുന്നു - രമേശ്
Posted on: 04 Apr 2011
തിരുവനന്തപുരം: വിവാദങ്ങള്‍ ഉയര്‍ത്തി തിരഞ്ഞെടുപ്പില്‍ കടന്നുകൂടാനാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും കൂട്ടരും ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രസ്താവനയില്‍ ആരോപിച്ചു.അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരത്തില്‍ കയറിയ അന്നുമുതല്‍ക്ക് ഇന്നുവരെ വിവാദങ്ങള്‍ കൊണ്ടും തമ്മിലടി കൊണ്ടും ജനങ്ങള്‍ക്കുമുന്നില്‍ പരിഹാസ്യരാകുകയും കാലംകഴിക്കുകയുമായിരുന്നു. അഞ്ചുവര്‍ഷം മുമ്പു പറഞ്ഞതു തന്നെ ആവര്‍ത്തിക്കുന്ന അച്യുതാനന്ദന്‍, അവയെല്ലാം നടപ്പിലാക്കാന്‍ ഇനിയും അഞ്ചുവര്‍ഷംകൂടി വേണമെന്നാണ് പറയുന്നത്.
1957 മുതല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ വികസനത്തെക്കുറിച്ച് വലിയ വലിയ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ആഹ്വാനങ്ങള്‍ മുഴുക്കുകയും ചെയ്തിട്ടുള്ള മാര്‍ക്‌സിസ്റ്റുപാര്‍ട്ടി ഒരിക്കലും വികസനത്തെ അനുകൂലിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. എവിടെ വികസനം ഉണ്ടാകുന്നുവോ അവിടെ സമരം അഴിച്ചുവിടുക എന്നതായിരുന്നു ഇടതുപക്ഷത്തിന്റെ പരിപാടി.
വികസനത്തോടൊപ്പം ജനങ്ങളുടെ ക്ഷേമത്തിനും കരുതലിനും യു.ഡി.എഫ്. പ്രാധാന്യം നല്‍കും. അധികാരത്തില്‍ വരില്ലെന്ന ബോധ്യത്തോടെ നടപ്പാക്കാനാവാത്ത ഒട്ടേറെ വാഗ്ദാനങ്ങളാണ് ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേ സമയം ഒരു രൂപയ്ക്ക് അരി പദ്ധതിയുള്‍പ്പെടെ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതും അവരുടെ ജീവിതസുരക്ഷിതത്വം ഉറപ്പാക്കുന്നതും ജീവിത നിലവാരം ഉയര്‍ത്തുന്നതുമായ നിരവധി പദ്ധതികളാണ് യു.ഡി.എഫിന്റെ പ്രകടനപത്രികയിലുള്ളതെന്ന് രമേശ് പറഞ്ഞു.
കേന്ദ്രവിരുദ്ധ അജന്‍ഡ ഇനി വിലപ്പോവില്ല - ആന്റണി
Posted on: 04 Apr 2011
കോഴിക്കോട്: കാലാകാലമായി ഇടതുപക്ഷം സ്വീകരിച്ചുവരുന്ന കേന്ദ്രവിരുദ്ധ അജന്‍ഡ ഇനി വിലപ്പോവില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി പറഞ്ഞു. അത് ജനങ്ങള്‍ക്കുമുന്നില്‍ ചെലവാകില്ലെന്ന് ബോധ്യമുള്ളതുകൊണ്ടാണ് ഇക്കുറി കേന്ദ്രവിരുദ്ധ പ്രസംഗവുമായി ഇടതുപക്ഷം രംഗത്തിറങ്ങാത്തതെന്നും കാലിക്കറ്റ് പ്രസ് ക്ലബിന്റെ 'മീറ്റ് ദ ലീഡര്‍' പരിപാടിയില്‍ ആന്റണി പറഞ്ഞു. മറ്റൊരു മുന്നണി കേരളം ഭരിച്ചിട്ടുപോലും കേന്ദ്രം നിര്‍ലോഭമായി കേരളത്തെ സഹായിക്കുന്നു. എല്ലാ ജില്ലയിലും 35-ഓളം ചെറുതും വലുതുമായ കേന്ദ്ര പദ്ധതികള്‍ അനുവദിച്ചു. കേന്ദ്രപദ്ധതികളുടെ പെരുമഴക്കാലമാണ് കേരളത്തില്‍. ചില പദ്ധതികള്‍ സംസ്ഥാനസര്‍ക്കാറിന്റെ പിടിപ്പുകേടും മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കങ്ങളുംകൊണ്ട് മുടങ്ങിയിട്ടുണ്ട്. കേന്ദ്രവുമായി യോജിപ്പുള്ള ഒരു സര്‍ക്കാര്‍ സംസ്ഥാനത്തുണ്ടെങ്കില്‍ ഇവ അനായാസം നടപ്പാക്കാമായിരുന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ അതുണ്ടാവും. ഓരോ ദിവസം കഴിയുന്തോറും യു.ഡി.എഫ്. അനുകൂല കാറ്റിന് ശക്തി കൂടിവരികയാണ്. സംസ്ഥാനസര്‍ക്കാറിനെതിരെ പൊതുജനവികാരം ശക്തമാണ്. അഞ്ചു വര്‍ഷം ഭരിച്ചിട്ടും ഒരു ഭരണനേട്ടവും എല്‍.ഡി.എഫിന് പറയാനില്ല. അവര്‍ക്ക് ഭരണത്തുടര്‍ച്ച നല്‍കുന്നത് അപകടമാണ്. 34 വര്‍ഷമായി സി.പി.എം. ഭരിക്കുന്ന ബംഗാളാണ് ഇന്ത്യയിലെ ഏറ്റവും ദരിദ്രസംസ്ഥാനം. അവിടെനിന്നുള്ള ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലാണ് പണിയെടുത്തുജീവിക്കുന്നത്. 28 ശതമാനം ന്യൂനപക്ഷസമുദായങ്ങളുള്ള ബംഗാളില്‍ കേവലം രണ്ടു ശതമാനംമാത്രമാണ് സര്‍ക്കാര്‍ സര്‍വിസിലുള്ളത്. എന്നിട്ടും സി.പി.എമ്മിന് എങ്ങനെ ന്യൂനപക്ഷപ്രേമം പറയാന്‍ കഴിയുന്നു?-ആന്റണി ചോദിച്ചു.
അഞ്ചുവര്‍ഷം അധികാരത്തിലിരുന്നിട്ട് അഴിമതിക്കും അക്രമത്തിനുമെതിരെ ഒരു കേസുപോലും ഇടതുസര്‍ക്കാര്‍ എടുത്തില്ല. നിയമസഭാ തിരഞ്ഞെടുപ്പിനെ യു.ഡി.എഫ്. ഒറ്റക്കെട്ടായാണ് നേരിടുന്നത്. ഇടതുമുന്നണിയുടെ പല വന്‍മരങ്ങളും കടപുഴകും. അക്കൗണ്ട് തുറക്കുമെന്ന ബി.ജെ.പി.യുടെ മോഹം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണെന്നും ആന്റണി പറഞ്ഞു.
യു.ഡി.എഫിന്റെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് എല്ലാവര്‍ക്കുമറിയാമെന്നും നടപടിക്രമമനുസരിച്ചു മാത്രമേ അക്കാര്യം പ്രഖ്യാപിക്കൂ എന്നും ആന്റണി വിശദീകരിച്ചു.
മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡും എം.എല്‍.എമാരും ചേര്‍ന്ന് തീരുമാനിക്കും - മധുസൂദന്‍ മിസ്ട്രി
Posted on: 04 Apr 2011
ആലുവ: കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയെ എം.എല്‍.എമാരും ഹൈക്കമാന്‍ഡും ചേര്‍ന്ന് തീരുമാനിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ട്രി പറഞ്ഞു. ആരാകും മുഖ്യമന്ത്രി എന്നതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. രമേശും ഉമ്മന്‍ചാണ്ടിയും പ്രഗത്ഭരായ നേതാക്കന്മാരാണ്. നയിക്കാന്‍കഴിയുന്ന നേതാക്കന്മാരെക്കൊണ്ട് സമ്പന്നമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലീങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന പരാതി അടിസ്ഥാനരഹിതമാണ്. മതേതര ജനാധിപത്യ പ്രസ്ഥാനത്തില്‍ ഇത്തരം പരാതികള്‍ക്കു സ്ഥാനമില്ല. അടുത്ത കെപിസിസി പ്രസിഡന്റാരായിരിക്കുമെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. ഇടതുപ്രസ്ഥാനങ്ങളുടെ നേതാക്കള്‍ പുരോഗമനപരമായും പ്രായോഗികമായും ചിന്തിക്കുന്നില്ല. പ്രാകൃതമായ ചട്ടക്കൂടില്‍ മനസ്സിനെയും ചിന്തകളെയും അടച്ചുപൂട്ടിയിരിക്കുകയാണിവര്‍. അതുകൊണ്ടാണ് പഴയകാലത്തു നടന്ന അഴിമതിക്കഥകള്‍ പൊടിതട്ടിയെടുത്ത് തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തുപയോഗിക്കുന്നത്. ജനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ പറഞ്ഞാണ് വോട്ടുതേടേണ്ടത്. അഴിമതിക്കഥകള്‍ പറഞ്ഞ് വോട്ടുതേടുമ്പോള്‍ സിപിഎമ്മും സര്‍ക്കാരുമൊക്കെ അഴിമതിവിമുക്തമാണെന്ന് പ്രഖ്യാപിക്കാന്‍ ഇടത്പ്രസ്ഥാനങ്ങള്‍ക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ വികസനത്തിന്റെ പത്തുശതമാനംപോലും കേരളത്തിലുണ്ടായില്ല. വികസനമുരടിപ്പിന് പ്രധാനകാരണം അവകാശത്തെക്കുറിച്ച്മാത്രം ചിന്തിക്കാനും കടമകളെ വിസ്മരിക്കാനും പഠിപ്പിച്ച ഇടതുപ്രസ്ഥാനങ്ങളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ്‌വിജയം സുനിശ്ചിതമാണ്. എന്നാല്‍, മറ്റ് സംസ്ഥാനങ്ങളിലെപ്പോലെയല്ല കേരളത്തിലെ ജനങ്ങള്‍. അവര്‍ തിരഞ്ഞെടുപ്പിന് 10 ദിവസംമുമ്പ് മാത്രമാണ് സാഹചര്യങ്ങള്‍ വിലയിരുത്തി ആരെ അധികാരത്തിലെത്തിക്കണമെന്ന് തീരുമാനിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എസ്.എന്.സി. ലാവ്ലിന് കരാര് – കേരളം കണ്ട ഏറ്റവും വലിയ അഴിമതി
പള്ളിവാസല് ചെങ്കുളം, പന്നിയാര് ജലവൈദ്യുത പദ്ധതികളുടെ നവീകരണം സംബന്ധിച്ച് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനും എല് ഡി എഫ് സര്ക്കാരും ചേര്ന്ന് സംസ്ഥാനത്തിന്റെ താല്പര്യം അവഗണിച്ചുകൊണ്ട് എസ്.എന്.സി. ലാവ്ലിന് എന്ന കനേഡിയന് കന്പനിയുമായുണ്ടാക്കിയ കരാരില് ഒത്തുകളി നടന്നുവെന്ന് അക്കൌണ്ടന്റ് ജനറല് കണ്ടെത്തി. എസ്.എന്.സി. ലാവ്ലിന് കന്പനിയുമായി ഉണ്ടാക്കിയ ധാരണ വഴി കന്പനിയ്ക്ക് അനധികൃതമായി 110 കോടിയോലം രൂപ ലാഭമുണ്ടാക്കിക്കൊടുത്തു എന്നുമാത്രമല്ല പദ്ധതികളുടെ നവീകരണത്തിന് ഇടതുസര്ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്ഡ് ചെലവഴിച്ച 374.50 കോടിരൂപയും പാഴാക്കി എന്ന ഗുരുതരമായ ആരോപണമാണ് ശ്രീ.പിണറായി വിജയനു നേരെ ഉന്നയിക്കപ്പെട്ടത്. സി.എ. ജിയുടെ റിപ്പോര്ട്ട് അനുസരിച്ച് കേരളം കണ്ട ഏറ്റവും വലിയ അഴിമതി ആണിത്.
സി.എ.ജി. റിപ്പോര്ട്ടിലെ നിഗമനങ്ങള്
1) സാധനങ്ങള് വാങ്ങുന്നതു ന്യായവിലയ്ക്കാണെന്ന് ഉറപ്പു വരുത്തുക പോലും ചെയ്തില്ല.
2) നവീകരണത്തിനായി 374.5 കോടി ചെലവഴിച്ചെങ്കിലും വേണ്ടത്ര പ്രയോജനം ഉണ്ടായില്ല.
3) വൈദ്യുതി ബോര്ഡിന്റെ വീഴ്ച മൂലം കണ്സല്ട്ടന്സി ഫീസ് ഇനത്തില് 20.31 കോടി രൂപയും എക്സ്പോഷര് ഫീസ്, കമ്മിറ്റ്മെന്റ് ഫീസ് എന്നീ ഇനങ്ങളില് 12.89 കോടി രൂപയും അധികം നല്കി.
4) ലാവ്ലിന് യന്ത്രസാമഗ്രികള് ഉത്പാദിപ്പിക്കുന്നില്ലെന്ന കാര്യംപോലും പരിഗണിച്ചില്ല.
5) ജനറേറ്ററുകള് മാറ്റരുതെന്ന കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ അഭിപ്രായം തള്ളിക്കളഞ്ഞു.
6) ബോര്ഡിലെ എന്ജീനീയര്മാര്ക്ക് എസ്.എന്.സി. പരിശീലനം നടത്തിയില്ല
7) കന്പനി സ്ഥാപിച്ച ഭൂരിപക്ഷം ഉപകരണങ്ങളും നിലവാരം കുറഞ്ഞതായിരുന്നു.
നവീകരണത്തിനുശേഷം വൈദുതോല്പാദനം കുറഞ്ഞു
9) കരാര് നല്കാന് ആഗോള ടെന്ഡര് ക്ഷണിച്ചില്ല.
ബാലാനന്ദന് കമ്മിറ്റി റിപ്പോര്ട്ട് കാറ്റില്പ്പറത്തി.
വൈദ്യുതി മേഖലയെക്കുറിച്ച് പഠിച്ചു നിര്ദേശം സമര്പ്പിക്കാന് ഇടതുമുന്നണി നിയോഗിച്ചത് സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ മെന്പര് കൂടിയായ ബാലാനന്ദന് അദ്ധ്യക്ഷനായ സമിതിയെയായിരുന്നു. ഈ കമ്മിറ്റി സമര്പ്പിച്ച റിപ്പോര്ട്ടില് മൂന്നു വൈദ്യുതി നിലയങ്ങളിലും ജനറേറ്റര് മാറ്റി സ്ഥാപിക്കുന്നതുകൊണ്ടു നേട്ടമൊന്നുമുണ്ടാകില്ലെന്നു ചൂണ്ടിക്കാട്ടിയിരുന്നു. അറ്റകുറ്റപ്പണികള് നടത്തുക, പള്ളിവാസലില് മറ്റൊരു പവര് ഹൌസ് സ്ഥാപിക്കുക തുടങ്ങിയവയായിരുന്നു 28 വിദഗ്ധര് അടങ്ങിയ ബാലാനന്ദന് കമ്മിറ്റിയുടെ റിപ്പോര്ട്ടിലെ പ്രധാന നിര്ദ്ദേശങ്ങള്. പദ്ധതി നവീകരണത്തിന് പൊതുമേഖലാസ്ഥാപനമായ ബി.എച്ച്.ഇ.എല്ലിനെ ഏല്പിക്കണമെന്നാണ് ബാലാനന്ദന് കമ്മിറ്റി ശുപാര്ശ ചെയ്തത്. ഈ ശുപാര്ശ മറികടന്നാണ് എസ്.എന്.സി. ലാവ്ലിന് കരാര് നല്കിയത് എന്നതും ഗുരുതരമായ ആരോപണമാണ്.
പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന്റെ പത്ത് ശതമാനം ഓഹരി പൊതുജനങ്ങള്ക്ക് വിറ്റവിക്കുന്നതിനെ ശക്തി യുക്തം എതിര്ത്തിരുന്ന ഇടതുപക്ഷം അന്നു മൂന്നു വൈദ്യുതി നിലയങ്ങളിലെയും ജനറേറ്ററുകളും അനുബന്ധ ഉപകരണങ്ങളും 100 കോടി രൂപയ്ക്ക് മാറ്റി സ്ഥാപിച്ചുതരാമെന്ന ഭെല്ലിന്റെ വാഗ്ദാനം അവഗണിച്ചാണ് വിദേശക്കന്പനിയുടെ പിറേക പോയത്. തലശ്ശേരിയിലെ മലബാര് ക്യാന്സര് ഇന്സ്റ്റിറ്റ്യൂട്ടിനു സിഡയില് നിന്നും ധനസഹായം കിട്ടുമെന്ന ഉറപ്പിന്മേലാണ് കരാറില് ഏര്പ്പെട്ടതെന്നും നായനാരും പിണറായിയും അന്ന് പ്രഖ്യാപിച്ചിരുന്നു.
കരാറിനെതിരെ കുറിപ്പെഴുതിയ പ്രിന്സിപ്പല് സെക്രട്ടറിക്ക് രൂക്ഷ വിമര്ശനം
മൂന്നു ചെറുകിട ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിനായി ഈ കനേഡിയന് കന്പനിയുമായി കരാറില് ഏര്പ്പെടുന്നതില് ഇടതുമുന്നണി സര്ക്കാര് കാട്ടിയ അമിതാവേശത്തെ അന്നത്തെ ധനകാര്യ പ്രിന്സിപ്പല് സെക്രട്ടറി എസ്. വരദാചാരി വിമര്ശിക്കുകയുണ്ടായി. ലാവ്ലിന് വൈദ്യുതി ബോര്ജിന് കരാറിന്റെ പേരില് കനേഡിയന് ഇന്റര്നാഷനല് ഡവലപ്മെന്റ് ഏജന്സി (സിഡ) മുഖാന്തിരം 100 കോടിരൂപ ക്യാന്സര് ഇന്സ്റ്റിറ്റ്യൂട്ടനു നല്കുമെന്നു പറയുന്നത് അര്ത്ഥശൂന്യം (Preposterous) അല്ലെങ്കില് വിഡ്ഢിത്തമാണെന്ന് അദ്ദേഹം ഫയലില് എഴുതി. ഇതുകണ്ട് അന്നത്തെ വൈദ്യുതിമന്ത്രി പിണറായി വിജയനാകട്ടെ വരദാചാരിയുടെ തല പരിശോധിക്കണമെന്നാണു ഫയില് എഴുതിപ്പിടിപ്പിച്ചത്.
കരാര് എല്.ഡി.എഫ്. സര്ക്കാരിന്റെ കാലത്ത്
യു.ഡി.എഫ്. സര്ക്കാരിന്റെ കാലത്ത് ഒപ്പുവച്ച കരാര് പ്രകാരമാണ് കനേഡിയന്‍ കന്പനിക്കു കരാര് നല്കിയതെന്ന ന്യായം പറഞ്ഞാണ് പ്രതിപക്ഷം ആരോപണങ്ങള് പ്രതിരോധിച്ചത്. എന്നാല് യു.ഡി.എഫ്. സര്ക്കാരിന്റെ കാലത്തുണ്ടാക്കിയ കരാറില് കോണ് ട്രാക്ടറാക്കി മാറ്റിയതാണ് അഴിമതിയ്ക്കു വഴിയൊരുക്കിയതെന്നും എ.ജിയുടെ റിപ്പോര്ട്ടില് വെളിവാകുന്നുണ്ട്. മൂന്നു നിലയങ്ങളിലേയും ജനറേറ്റുകള് സ്ഥാപിക്കാന് തീരുമാനമെടുത്തതു യു.ഡി.എഫ്.സര്ക്കാരായിരുന്നെങ്കിലും അന്നത്തെ ധാരണാപത്രം കാലഹരണപ്പെട്ടതിനാല് പുതിയ കരാര് ഒപ്പിട്ടതും നടപ്പാക്കിയതും എല്.ഡി.എഫ്. സര്ക്കാര് ആണ്.
യു.ഡി.എഫ്. സര്ക്കാര് 1996 ല് നല്കിയത് 20.31 കോടി രൂപയുടെ കണ്സല്ട്ടന്സി കരാറായിരുന്നു. പന്നിയാര്, ചെങ്കുളം, പള്ളിവാസല് നിലയങ്ങളുടെ നവീകരണം മൂന്നു വര്ഷത്തിനകം പൂര്ത്തിയാക്കാനുള്ള വായ്പ്പാ സഹായം ലഭ്യമാക്കുന്നതിനുള്ള കരാര് മാത്രമായിരുന്നു അത്. ഈ കണ്സള്ട്ടന്സി കരാരിലെ വ്യവസ്ഥകള് ഇന്ത്യന് നിയമങ്ങള്ക്ക് വിധേയമായിരുന്നു (കരാറിന്റെ സെക്ഷന് 22(3) ഇത് വ്യക്തമാക്കുന്നു). പിണറായി വിജയന്റെ കാനഡാ യാത്രയ്ക്ക് ശേഷമാണ് കരാറിനു രൂപമാറ്റം സംഭവിച്ചത്. എല്.ഡി.എഫ്. സര്ക്കാര് ഈ കരാറിനെ യന്ത്രങ്ങള് ഇറക്കുമതി ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനുമുള്ള 149.15 കോടി രൂപയുടെ കരാറാക്കി മാറ്റുകയായിരുന്നു. പിണറായി നടത്തിയ ഈ കരാറോടെ യു.ഡി.എഫ്. സര്ക്കാര് നല്കിയ കണ്സല്ട്ടന്സി കരാര്‍ പദ്ധതിയുടെ മൊത്തകരാറായി മാറുകയായിരുന്നു.
എല്.ഡി.എഫ്. സര്ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്ഡും കാനഡയിലെ കയറ്റുമതി വികസന കോര്പ്പറേഷനും തമ്മിലുണ്ടാക്കിയ കരാറില് വ്യവസ്ഥകളെല്ലാം കാനഡയിലെ ഒന്ടോ റിയോ സംസ്ഥാനത്തിലെ നിയമങ്ങള്ക്ക് വിധേയമായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട് (കരാറിലെ ആര്ട്ടിക്കിള് 11, സെക്ഷന് 11(01) ഇത് വ്യക്തമാക്കുന്നു). ഒരു പരമാധികാര രാജ്യത്തിനും അംഗീകരിക്കാനാകാത്തതാണ് ഈ നിര്ദ്ദേശമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ധനകാര്യ വകുപ്പ് എതിര്ത്തിട്ടും അത് അവഗണിച്ചുകൊണ്ടാണ് മന്ത്രിസഭ ഈ കരാറിന് അംഗീകാരം നല്കിയത്. നവീകരണ പദ്ധതിയുടെ അന്തിമ കരാറില് ഇടതുസര്ക്കാര് ഒപ്പിട്ടതു ദേശീയ ജലവൈദ്യുത കോര്പറേഷന് (എന്.എച്ച്.പി.സി.) ചൂണ്ടിക്കാട്ടിയ അപാകതകള് മറച്ചുവച്ചശേഷമായിരുന്നു. ഉദാരമായ വായ്പ ലഭ്യമാക്കലും ഗ്രാന്റും കണക്കില്ലെടുത്താല് മാത്രമേ കാനഡയില് നിന്ന് ഉപകരണങ്ങള് വാങ്ങുന്നത് അനുകൂലമായി പരിഗണിക്കാന് കഴിയൂ എന്ന റിപ്പോര്ട്ടിലെ ഭാഗം ബോര്ഡിലെയും മന്ത്രിസഭയിലെയും ഇതു സംബന്ധിച്ച കുറിപ്പുകളില് നിന്നു മറച്ചുവച്ചു.
യു.ഡി.എഫ് സര്ക്കാരിന്റെ കാലത്ത് ഒപ്പിട്ട കരാര് അനുസരിച്ച് ജോലി ഏല്പിച്ചു കൊടുക്കുനനതിനു മുന്പ്് ആഗോള ടെന്ഡര് വിളിക്കണമായിരുന്നെങ്കിലും അത് ചെയ്യാതെ കാനഡയില് ചെന്ന് ചരിത്രത്തിലെ ഏറ്റവും കൂടിയ തുകയ്ക്ക് ലാവ്ലിന് കരാര് നല്കുകയാണ് പിണറായി ചെയ്തത്. കാനഡയില് ചര്ച്ചനടത്തി മടങ്ങിയ അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരും പിണറായിയും നടത്തിയ അവകാശവാദങ്ങള് കരാറിന്റെ പിതൃത്വം സംബന്ധിച്ച തെളിവാണ്.
മലബാര് കാന്സര് സെന്ററിന്റെ പണം എവിടെപ്പോയി
അനര്ഹമായി കരാര് നല്കിയതിന് പ്രതിഫലമായി മലബാര് കാന്സര് സെന്ററിന് 98.30 കോടി രൂപ ധനസഹായം നല്കാമെന്ന് എസ്.എന്.സി. ലാവ്ലിന് സംസ്ഥാന സര്ക്കാരിന് ഉറപ്പുനല്കിയിരുന്നതായി രേഖയുണ്ട്. കരാറുമായി ബന്ധപ്പെട്ട ധാരണയനുസരിച്ച് മലബാര് കാന്സര് സെന്ററിന് എസ്.എന്.സി. ലാവ്ലിന് നല്കേണ്ട 98 കോടി രൂപയില് ഒന്പതു കോടിരൂപ മാത്രമാണു തലശ്ശേരിയിലെത്തിയത്. ബാക്കി പണം എവിടെപ്പോയെന്ന് ജനങ്ങളോട് വ്യക്തമാക്കേണ്ടത് പിണറായി വിജയനും ഇടതുപക്ഷവുമാണ്.
ലാവ്ലിന് തയ്യാറാക്കിയ പ്രോജക്ട് റിപ്പോര്ട്ടനുസരിച്ച് കാന്സര് ആശുപത്രിക്ക് 103.3 കോടി രൂപയാണ് ചെലവു പ്രതീക്ഷിച്ചത്. ഇതില് 98.3 കോടി അവര് സമാഹരിച്ചു നല്കുമെന്നായിരുന്നു ധാരണ. ശേഷിക്കുന്ന അഞ്ചുകോടി സംസ്ഥാന സര്ക്കാരിന്റെ വിഹിതമാണ്. എന്നാല് 2001 ഫെബ്രുവരിവരെ അവര് നല്കിയത് 8.98 കോടിമാത്രമായിരുന്നു. ആശുപത്രിയുമായി ബന്ധപ്പെട്ട നിര്മ്മാണപ്രവര്ത്തനങ്ങള്ക്കായി ചെന്നൈ ആസ്ഥാനമായുള്ല ടെക്നിക്കാലിയ കണ്സള്ട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് ഈ തുക ലാവ്ലിന് നല്കുകയാണു ചെയ്തത്. കാന്സര് ആശുപത്രിക്ക് തുടര്ന്ന് പണം നല്കിയതായി രേഖയില്ല. നവീകരണക്കരാറും കാന്സര് ആശുപത്രിക്കുള്ള സഹായവും തമ്മില് നേരിട്ടു ബന്ധമുണ്ടെന്ന് 1997ല് എസ്.എന്.സി. വ്യക്തമാക്കിയിരുന്നു.
കരാര് നല്കിയത് ചട്ടങ്ങള് പാലിക്കാതെ
1997 ല് എസ്.എന്.സി. ലാവ്ലിന് കരാര് നല്കിയത് ചട്ടങ്ങള് പാലിക്കാതെ ധൃതിപിടിച്ചായിരുന്നു. നവീകരണത്തിന് 374.5 കോടിരൂപ ചെലവഴിച്ചെങ്കിലും വൈദ്യുതി ഉല്പാദനം കൂട്ടാന് കഴിഞ്ഞിരുന്നില്ല. മൂന്ന് നിലയങ്ങളിലെയും ജനറേറ്ററുകള് മാറ്റിവയ്ക്കേണ്ടെന്ന കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ നിര്ദ്ദേശം അവഗണിച്ചും സാദ്ധ്യതാപഠനം നടത്താതെയുമാണ് എസ്.എന്,സി. ലാവ്ലിനുമായി ബോര്ഡ് ധാരണാപത്രം ഒപ്പിട്ടതെന്നുമായിരുന്നു റിപ്പോര്ട്ടില്. അനാവശ്യമായ ധൃതിപിടിച്ചും ഉപകരണങ്ങളുടെ വില ന്യായമാണോ എന്ന് തിട്ടപ്പെടുത്താതെയുമാണ് അന്തിമാകരാര് ഒപ്പിട്ടതെന്നും റിപ്പോര്ട്ടില് കുറ്റപ്പെടുത്തിയിട്ടുണ്ട്.
പള്ളിവാസല്, ചെങ്കുലം, പന്നിയാര് ജലവൈദ്യുത പദ്ധതികളുടെ നവീകരണം കരാര് പ്രകാരം 2001 സെപ്തംബറില് പൂര്ത്തിയാക്കണമായിരുന്നു. എന്നാല് 2001 ഒക്ടോബറിനും 2003 ഫെബ്രുവരിക്കും ഇടയ്ക്കാണ് പദ്ധതികള് കമ്മിഷന് ചെയ്യാനായത്. അപ്പോഴേയ്ക്കും മൊത്തം ചെലവ് 259.4 കോടിയായി. പലിശയായ 63.83 കോടി പുറമേയും. പദ്ധതിക്കു മൊത്തം 374.5 കോടി രൂപയോളം ചെലവായി. കരാര് ലാവ്ലിനായിരുന്നെങ്കിലും യന്ത്രങ്ങളും മറ്റും എത്തിച്ചത് കാനഡയിലെ അല്സ്റ്റോം എന്ന കന്പനിയായിരുന്നു. ലാവ്ലിന് കന്പനി വെറും ഇടനിലക്കാരന് മാത്രമായിരുന്നുവെന്നാണ് സി.എ.ജിയുടെ കണ്ടെത്തല്.
കന്പനിയെ ഏല്പ്പിച്ച മൂന്ന പദ്ധതികളിലും നിന്നുള്ള ഉത്പാദനം നവീകരണത്തിനു ശേഷം മെച്ചപ്പെടുകയില്ല മറിച്ച് കുറയുകയാണുണ്ടായതെന്ന കണ്ടത്തല് ശ്രദ്ധേയമാണ്. കന്പനി സ്ഥാപിച്ച യന്ത്രോപകരണങ്ങള് മിക്കവയും ഗുണമേന്മയില്ലാത്തതും പ്രവര്ത്തന രഹിതവും ആയിരുന്നതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നും അന്വേഷണത്തില് വ്യക്തമാക്കിയിട്ടുണ്ട്.
കുറഞ്ഞ തുകയ്ക്ക് പല കന്പനികളും വന്നിട്ടും ടെന്ഡല് വിളിക്കാതെ കൂടിയ തുകയ്ക്ക് കനേഡിയന് കന്പനിയുമായി കരാറില് ഏര്പ്പെട്ടതു കൊണ്ടാണ് പദ്ധതി ചിലവ് കൂടാനിടയായത്. കരാറിലുടെ 375 കോടി രൂപയുടെ നഷ്ടം ഖജനാവിന് ഉണ്ടായിട്ടുണ്ട്. ഇടതുമുന്നണി സര്ക്കാര് അവദാനപൂര് വം കരാറില് ഏര്പ്പെട്ടിരുന്നെങ്കില്, ലാവ്ലിന് മൂന്നുകോടി ജനങ്ങളെ ഒറ്റയടിക്കു വഞ്ചിക്കുകയില്ലായിരുന്നു. ഒരു രാജ്യാന്തരക്കരാര് ഉറപ്പിക്കുന്പോള് പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും കാറ്റില്പ്പറത്തിക്കൊണ്ട് നടത്തിയ ഈ അഴിമതിക്കരാര് സംബന്ധിച്ച വസ്തുതകള് പിണറായി വിജയന് ജനസമക്ഷത്തില് തുറന്നുപറയേണ്ടിവരും.
സി.പി.എം.പ്രശ്നത്തില് നിന്നും ഒളിച്ചോടുന്നു
സി.ഏ.ജി. റിപ്പോര്ട്ടിനെ എന്നും പവിത്രമായി കണ്ടിരുന്ന മാര്ക്സിസ്റ്റുകാര് അതിന്റെ പേരില് നിരവധി പ്രക്ഷോഭങ്ങല് സഭക്കകത്തും പുറത്തും സംഘടിപ്പിച്ചിട്ടുണ്ട്. സി.ഏ.ജിയുടെ ഇടക്കാല റിപ്പോര്ട്ട് പുറത്തുവന്നപ്പോള് സി.എ.ജി. റിപ്പോര്ട്ടെന്ന പേരില് അസത്യങ്ങളും അബദ്ധങ്ങളുമാമ് പ്രചരിപ്പിക്കുന്നതെന്നായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന. വിശദീകരണങ്ങള് പരിശോധിച്ചശേഷമേ അന്തിമറിപ്പോര്ട്ടാകൂ എന്ന ന്യായവും പാര്ട്ടി പറഞ്ഞു.
ശ്രീ.കരുണാകരന്റെ കാലത്ത് പാമോയില് ഇറക്കുമതിയില് ക്രമക്കേട് നടന്നുവെന്ന് മാത്രമായിരുന്നു സി.ഏ.ജി. പരാമര്ശം. അന്നു ശ്രീ.കരുണാകരന്റെ രാജി ആവശ്യപ്പെട്ട് നിയമസഭക്കകത്തും പുറത്തും ശക്തമായ പ്രക്ഷോഭങ്ങള് ഇടതുപക്ഷം സംഘടിപ്പിച്ചിരുന്നു. എന്നാല് ലാവ്ലിന് ഇടപാടില് അഴിമതി നടന്നുവെന്നും മന്ത്രിതല ഇടപെടല് ഉണ്ടായി എന്നുമുള്ള പരാമാര്ശങ്ങളാണുണ്ടായത്. അത്തരത്തില് നോക്കുന്പോള് വളരെ ഗുരുതമായ പരാമര്ശത്തിനിടയാക്കിയതാണ് ലാവ്ലിന് ഇടപാട്. പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന്റെ പത്ത് ശതമാനത്തില് ഓഹരി പൊതുജനങ്ങള്ക്കു വിറ്റഴിക്കുന്നതിനെ ശക്തിയുക്തം എതിര്ത്ത ഇടതുപക്ഷം അന്നു മൂന്നു വൈദ്യുതിനിലയങ്ങളിലെയും ജനറേറ്റുകളും അനുബന്ധ ഉപകരണങ്ങളും 100 കോടി രൂപയ്ക്കു മാറ്റി സ്ഥാപിച്ചു തരാമെന്ന ഭെല്ലിന്റെ വാഗ്ദാനം അവഗണിച്ച് ടെന്ഡര് പോലും വിളിക്കാതെ വിദേശക്കന്പനിയുടെ പിറകേ പോയത് അഴിമതി നടത്താനല്ലായിരുന്നുവെങ്കില് പിന്നെന്തിനായിരുന്നു.
ബഹുമാനപ്പെട്ട കെ.പി.സി.സി. പ്രസിഡന്റ് ഉയര്ത്തിക്കൊണ്ടുവരികയും കേരളത്തിലാകമാനം ചര്ച്ചചെയ്യപ്പെടുകയും അഴിമതി നടന്നു എന്ന് രാഷ്ട്രീയഭേദമെന്യേ ജനങ്ങള് വിശ്വസിക്കുകയും ചെയ്തിരിക്കുന്ന കേരളം കണ്ട ഏറ്റവും വലിയ ഈ അഴിമതിയെ സ്വാര്ത്ഥലാഭത്തിനുവേണ്ടി വെള്ളപൂശാനാമ് മാര്ക്സിസ്റ്റ് പാര്ട്ടിയും പിണറായി വിജയനും തയ്യാറായത്. മൂന്നുകോടി വരുന്ന കേരളജനതയെ വഞ്ചിക്കാനുമുള്ള ഗുഢ ശ്രമത്തെ പൊതുജന മദ്ധ്യത്തില് തുറന്നു കാട്ടുകയും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം. എന്നാല് മാത്രമേ നാട്ടില് നിയമ സംവിധാനം പുലരണമെന്ന സാമാന്യ ജനങ്ങളുടെ അഭിലാഷം സംരക്ഷിക്കപ്പെടുകയുള്ളൂ.

വിഴിഞ്ഞം-സര്ക്കാരിനു ഗുരുതരമായ വീഴ്ചയെന്ന് ഉമ്മന്ചാണ്ടി
കഴിഞ്ഞ യുഡിഎഫ് സര്ക്കാര് യാഥാര്ത്ഥ്യത്തിന് തൊട്ടടുത്ത് എത്തിച്ച വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതില് ഗുരുതരമായ വീഴ്ച വരുത്തിക്കൊണ്ടാണ് ഇടതുസര്ക്കാര് പടിയിറങ്ങുന്നതെന്നു പ്രതിപക്ഷനേതാവ് ഉമ്മന്ചാണ്ടി. അവസാനനിമിഷം തട്ടിക്കൂട്ടിയ കരാറുകളിലും പരിസ്ഥിതി അനുമതിക്കായി സമര്പ്പിച്ച രേഖകളിലും നടപടി ക്രമത്തിലും വരുത്തിയ അതീവ ഗുരുതരമായ വീഴ്ചകള് അക്ഷന്തവ്യമാണ്. ഇതിന് മുഖ്യമന്ത്രി നേരിട്ട് ഉത്തരവാദിയാണ്. മുഖ്യമന്ത്രി ചെയര്മാനായുള്ള വിഴിഞ്ഞം ഇന്റര്നാഷണണല് സീപോര്ട്ട് ലിമിറ്റഡ് (വിഐഎസ്എല്) ആണു പദ്ധതി നടപ്പാക്കുന്നതെന്ന് ഉമ്മന്ചാണ്ടി ചൂണ്ടിക്കാട്ടി.
കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി വിഐഎസ്എല് സമര്പ്പിച്ച രേഖകള് കഴിഞ്ഞ ജനുവരി നാലിനു വിദഗ്ധസമിതി പരിശോധിച്ചു. ഇവ അപൂര്ണ്ണവും അപര്യാപ്തവുമാണെന്നായിരുന്നു അവരുടെ കണ്ടെത്തല്. 1,600 കോടി രൂപ സര്ക്കാര് കടമെടുത്ത് നേരിട്ടു ചെലവഴിക്കുന്ന സ്വപ്ന പദ്ധതിക്ക് സമര്പ്പിച്ച രേഖകല് എത്ര ഉദാസീനമായാണു തയ്യാറാക്കിയിരിക്കുന്നതെന്ന് സമിതി അത്ഭുതം കുറി.
ഏഴു പ്രശ്നങ്ങളാണ് അവര് അക്കമിട്ടു ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഏതുതരം തുറമുഖം എന്നില്ല. അതിന്റെ രൂപരേഖയില്ല. ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളിലുള്ള വളര്ച്ചയുടെ വിശദാംശങ്ങളില്ല. ഇവയെല്ലാം ഉള്പ്പെടുത്തി വിശദമായ പ്രൊപ്പോസ്സല് സമര്പ്പിക്കാനാണു കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല് ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ച് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടിയെന്നും അതുകൊണ്ട് പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള് ഒപ്പിടാന് പോകുന്നുവെന്നാണ് മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും പ്രചരിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില് വലിയ പരസ്യകോലാഹലങ്ങളും വിപുലമായ ചടങ്ങും സംഘടിപ്പിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരഞ്ഞെടുപ്പില് നാലുവോട്ടുതട്ടാനായിരുന്നു ശ്രമം. പിന്നീട് കമ്മിറ്റിയുടെ മിനിറ്റ്സ് പുറത്തായപ്പോഴാണ് സത്യം പുറത്തായതെന്ന് ഉമ്മന്ചാണ്ടി പറഞ്ഞു.
ഇത്തരം പദ്ധതികളില് പോര്ട്ട് നടത്താന് യോഗ്യതയുള്ള പങ്കാളിയുടെ വിവരങ്ങള്, നിര്മിക്കാന് പോകുന്ന പോര്ട്ടിന്റെ രൂപരേഖ എന്നിവ അത്യാവശ്യമാണ്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്ക്കാരും ദുബായ് സര്ക്കാരും ചേര്ന്നു നടത്തുന്ന വല്ലാര്പാടം തുറമുഖത്തെക്കുറിച്ചും കുളച്ചില് തുറമുഖത്തിനെക്കുറിച്ചും മിനിറ്റ്സില് പരാമര്ശമുള്ളത്. ഇവ കാരണം വിഴിഞ്ഞം തുറമുഖം വേണോ എന്നല്ല മറിച്ച് സമഗ്രമായ പ്രൊപ്പോസല് വേണമെന്നാണെന്ന് പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഉമ്മന്ചാണ്ടി ചൂണ്ടിക്കാട്ടി.
തുറമുഖ നടത്തിപ്പിനായി ഇപ്പോള് വിളിച്ചിരിക്കുന്ന ടെണ്ടര് രേഖയില് തുറമുഖ നടത്തിപ്പിനുള്ള പരിചയ സന്പത്ത് ഓപ്ഷണല് ആണ്. തന്മൂലം ടെണ്ടറില് മത്സരിക്കുന്നവര് നിര്മ്മാണ കന്പനികളാണ്. 1,600 കോടി രൂപയുടെ നിര്മാണ പ്രവര്ത്തനങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. തുറമുഖത്തിന്റെ ബര്ത്തിനോ, യന്ത്രങ്ങള്ക്കോവേണ്ടി നയാപൈസ മുടക്കുന്നതിനു മുന്പാണ് സര്ക്കാരില് നിന്ന് ഇത്രയും വലിയ തുക ലഭിക്കുന്നത്. ഇതു തുറമുഖത്തിന്റെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്ന് ഉമ്മന്ചാണ്ടി ചൂണ്ടിക്കാട്ടി.
പദ്ധതിയുടെ കണ്സള്ട്ടന്റായ ഇന്റര്നാഷണല് ഫിനാന്സ് കോര്പ്പറേഷനില് നിന്ന് കുറഞ്ഞ പലിശയ്ക്ക് വായപ എടുക്കാതെയാണ് ഇടതുസര്ക്കാര് പൊതുമേഖല ബാങ്കുകളില് നിന്നു കൂടിയ പലിശയ്ക്കു വായ്പയെടുക്കുന്നത്. ഇതു സംസ്ഥാനത്തിനു വലിയ ബാധ്യതയാകുമെന്ന് ഉമ്മന്ചാണ്ടി കുറ്റപ്പെടുത്തി.
യുഡിഎഫ് സര്ക്കാര് വിഴിഞ്ഞം പദ്ധതിക്ക് ആഗോളടെണ്ടര് ക്ഷണിച്ച് നടപടിക്രമങ്ങളെല്ലാം പൂര്ത്തിയാക്കിയിരുന്നു. യോഗ്യത നേടിയ സൂമിന്റെ പാര്ടണര് ചൈനീസ് കന്പനിയായതിനാല് സുരക്ഷാ പ്രശ്നമൂലം കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു. തുടര്ന്ന് അധികാരമേറ്ര ഇടതുസര്ക്കാരിന് അഞ്ചുവര്ഷംകൊണ്ട് പദ്ധതിയുമായി ഒരടിപോലും മുന്നോട്ടു പോകാനായില്ലെന്ന് ഉമ്മന്ചാണ്ടി ചൂണ്ടിക്കാട്ടി.

അക്രമം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മുഖമുദ്ര
മാര്ക്സിസ്റ്റ് പാര്ട്ടിയുടെ കൂടെപ്പിറപ്പാണ് അക്രമം. മാര്ക്സിസ്റ്റ് പാര്ട്ടി എവിടെയുണ്ടോ അവിടെ അക്രമവും ഉണ്ട് എന്ന ചൊല്ല് അന്വര്ത്ഥമാക്കുന്നതില് മാര്ക്സിസ്റ്റ് പാര്ട്ടിക്ക് 100 ശതമാനം നിര്ബന്ധം തന്നെയുണ്ട്. ഭരണമുള്ളപ്പോള് മാത്രമല്ല, ഭരണത്തില്ലാപ്പോവും മാര്ക്സിസ്റ്റ് പാര്ട്ടിയുടെ രക്തദാഹത്തിന് ഏറ്റക്കുറച്ചിലുകളില്ല. ഭരണമുള്ളപ്പോല് ഉത്സാഹം കൂടുമെന്ന വ്യത്യാസമേയുള്ളൂ.
മാര്ക്സിസ്റ്റ് നേതൃത്വത്തിലുള്ള മുന്നണിയുടെ ഓരോ ഭരണം കഴിയുന്തോരും കേരളത്തിലെ ക്രമസമാധന നില പാടേ തകരുന്നു. ജനങ്ങള്ക്ക് സ്വൈരജീവിതം നഷ്ടമാകുന്നു.
മാര്ക്സിസ്റ്റ് അക്രമത്തിന് രാഷ്ട്രീയപ്രവര്ത്തകര് മാത്രമല്ല ഇരകളാകുന്നത്. നിരപരാധികളായ സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധരുമൊക്കെ അവരുടെ വിളയാട്ടത്തിന് വിധേയരാകുന്നു. വീട്ടുമുറ്രത്ത് കളിച്ചുകൊണ്ടു നിന്നപ്പോള് ബോംബേറില് കാലു നഷ്ടപ്പെട്ട അസ്ന എന്ന പെണ്കുട്ടിയുടെ ദീനമുകം നിങ്ങളുടെയൊക്കെ ഓര്മ്മയില് ഇപ്പോഴുമുണ്ടാകും. മാര്ക്സിസ്റ്റുകാരുടെ അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികള് അസ്നയെപ്പോലെ എത്രയെത്ര. എല്ലാം വിശദീകരിക്കാന് നൂറുക്കണക്കിന് പുറങ്ങള് പോരാ.
കേരളത്തിനു നമുക്കൊരു തലസ്ഥാനമുണ്ട്, തിരുവനന്തപുരം. അതുപോലെയൊരു സാംസ്കാരിക തലസ്ഥാനമുണ്ട്, അത് തൃശ്ശൂരാണ്. മാര്ക്സിസ്റ്റ് പാര്ട്ടിക്കാര്ക്ക്, അക്രമത്തിന്റെ ഒരു തലസ്ഥാനമുണ്ട്. അത് കണ്ണൂരാണ്.
കണ്ണൂര് ജില്ലയില് പാര്ട്ടി ഗ്രാമങ്ങള് ഇന്നും നിലനില്ക്കുന്നുണ്ട്. അവിടെ മറ്റു പാര്ട്ടിക്കാര്ക്കൊന്നും കടന്നുചെല്ലാനാവില്ല. കണ്ണൂരില് തൊഴില് രഹിതരായ യുവാക്കള്ക്കായി മാര്ക്സിസ്റ്റ് പാര്ട്ടി സൌജന്യ പരിശീലന കേന്ദ്രങ്ങള് നടത്തുന്നുണ്ട്. വാളുകൊണ്ടും വെട്ടുകത്തികൊണ്ടും വാഴയില് വെട്ടി പരിശീലനം തുടങ്ങും. വാഴയില് വെട്ടിയാല് ചോര വരില്ല. ചോര കണ്ട് അറപ്പ് മാറണം. അതിന് ആടിന്റെ കഴുത്ത് അരിഞ്ഞു വീഴ്ത്തണം. അതുകഴിഞ്ഞാല് അടുത്ത ഊഴം മനുഷ്യനാണ്. രാഷ്ട്രീയ എതിരാളിയെ മാര്ക്സിസ്റ്റ് പാര്ട്ടി ചൂണ്ടിക്കാണിച്ചുകൊടുക്കും. പച്ചയ്ക്ക് അരിഞ്ഞ് നൂറുക്കണം. കൌമാരപ്രായക്കാരനായ മകനെ അമ്മയുടെ മുന്നിലിട്ട്, ഭര്ത്താവിനെ യുവതിയായ ഭാര്യയുടെ മുന്നിലിട്ട്, മറ്റ് പലരേയും തെരുവില് ജനത്തിന്റെ മുന്നിലിട്ട് അദ്ധ്യാപകരെയാണെങ്കില് നിഷ്കളങ്കരായ കൊച്ചുകുട്ടികള് വട്ടമിട്ടിരിക്കുന്ന ക്ളാസ് മുറിയിലിട്ട്.
നമ്മളാലോചിക്കണം, നൂറു ശതമാനം സാക്ഷരത നേടിയെന്ന് അഭിമാനിക്കുന്ന കേരളത്തിലാണ് ഈ ക്രൂരതകള് അരങ്ങേറുന്നത്, രക്തദാഹികള് ഉറഞ്ഞു തുള്ളുന്നത്, അവര്ക്കും വേണ്ടി ഒരു പാര്ട്ടി നിലകൊള്ളുന്നത്.
ഈ വിധത്തിലുള്ള ഭീകരപ്രവര്ത്തനങ്ങളാണ് കണ്ണൂര് ജില്ലയിലെ മാര്ക്സിസ്റ്റു പാര്ട്ടിയുടെ ശക്തികള്ക്കു പിന്നില് തെരഞ്ഞെടുപ്പു ഭീഷണി, കള്ളവോട്ട്, ബൂത്ത് പിടിത്തം തുടങ്ങിയ മാര്ഗ്ഗങ്ങള് ഉപയോഗിച്ച് മാര്ക്സിസ്റ്റ് പാര്ട്ടി വിജയം കൈക്കലാക്കുന്നു. എതിര്ത്തു നില്ക്കു്ന്നവരെ കണ്ണില് ചോരയില്ലാതെ കൈകാര്യം ചെയ്യുന്നു. വേണ്ടിവന്നാല് അടിച്ചും ഇടിച്ചും ജീവച്ഛവങ്ങളാക്കുന്നു, അതുമല്ലെങ്കില് വെട്ടിയരിഞ്ഞ് ദൂരത്തെറിയുന്നു.
തെരഞ്ഞെടുപ്പുദ്യോഗസ്ഥര്ക്ക് ഇതെല്ലാം കണ്ടുനില്ക്കാനേ കഴിയൂ. മിണ്ടിപ്പോയാല് കൊന്നുകളയുമെന്ന ഭീഷണി ഉയരും. ജീവനില് കൊതിയുള്ലവര് പിന്നെ അനങ്ങുകയില്ല.
ഇത്തരം ഭീഷണിക്ക് വിധേയരായ എത്രയെത്ര ആളുകള് ഐക്യ ജനാധിപത്യമുന്നണി സംഘടിപ്പിച്ച പൌരാവകാശസംരക്ഷമസംഗമത്തില് പങ്കെടുത്ത് തങ്ങളുടെ ഹൃദയസ്പൃ്ക്കായ അനുഭവങ്ങള് വിവരിക്കുകയുണ്ടായി. ആ കഥകള് കേട്ടുനിന്ന സദസ്യര് മാത്രമല്ല, സ്റ്റേജിലിരുന്ന സാംസ്കാരികനായകന്മാര്പോലും ഞെട്ടിത്തരിച്ചുപോയി. പലരുടേയും കണ്ണുകള് നിറഞ്ഞൊഴുകി. സത്യങ്ങളുടെ നേര്ക്കു പിടിക്കുന്ന കണ്ണാടി എന്ന നിലയില് നമ്മുടെ മാധ്യമങ്ങള്ക്ക് അത് വരച്ചു കാട്ടാതിരിക്കാനുമാവില്ല.
കണ്ണൂര് സെന്ട്രല് ജയില് മാര്ക്സിസ്റ്റ് കുറ്റവാളികളെക്കൊണ്ടു നിരഞ്ഞിരിക്കുന്നു. 1536 തടവുകാര് ഉള്ളതില് ഭൂരിപക്ഷവും മാര്ക്സിസ്റ്റ് പ്രവര്ത്തകരോ, അനുഭാവികളോ ആണ്. ഇവിടം സി.പി.എം. നിയന്ത്രണത്തില്ത്തന്നെ. സി.പി.എം. സംസ്ഥാന സെക്രട്ടറി ഉള്പ്പെടെയുള്ളവര് ഇടയ്ക്കിടെ ഈ ജയില് സന്ദര്ശിക്കുന്നു. യോഗം ചേരുന്നു. കണ്ണര് സെന്ട്രല് ജയിലടക്കം മൂനനു ജയിലുകളില് കലാപസാധ്യതയുണ്ടെന്ന് സംസ്ഥാന ഇന്റലജിന്സ് ഒരിക്കല് റിപ്പോര്ട്ടു ചെയ്തിരുന്നു.
പോലീസ് സ്റ്റേഷനു മുന്നില്വച്ചും വേണ്ടിവന്നാല് ബോംബുണ്ടാക്കുമെന്ന്, ഡി.വൈ.എസ്.പി.ഓഫീസ് മാര്ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് മാര്ക്സിസ്റ്റു പാര്ട്ടിയുടെ ഉപനേതാവ് പരസ്യമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയെയും വേണ്ടിവന്നാല് കൈകാര്യം ചെയ്യുമെന്ന് പറഞ്ഞു.
വോട്ടര്മാരെ ഭീഷണിപ്പോടുത്തല്, കള്ളവോട്ട്, ബൂത്തുപിടിത്തം എന്നിവയെപ്പറ്റി വ്യാപകമായി പരാതികള് ഉയര്ന്ന സാഹചര്യത്തില് തെരഞ്ഞെടുപ്പു കമ്മീഷന്, തെരഞ്ഞെടുപ്പുദ്യോഗസ്ഥര്ക്ക് ഇന്ഷ്വറന്സ് ഏര്പ്പെടുത്തിയ ഇന്ത്യയിലെ ആദ്യസംഭവും കണ്ണൂരില് ഉണ്ടായി. കണ്ണൂരിന്റെ ദുഃസ്ഥിതി കണ്ട് ഹൃദയം പൊട്ടി ഡോ.സുകുമാര് അഴിക്കോട് എഴുതി “അക്രമത്തിലൂടെ പാര്ട്ടിയെ നിലനിര്ത്താമെന്ന സി.പി.എം. നേതാക്കളുടെ വിശ്വാസം പൊള്ളത്തരമോ പീറത്തരമോ മാത്രമാണ്”. ക്ലാസ്സില്‍ കയറി പിഞ്ചുകുട്ടികളുടെ മുന്‍പില്‍വച്ച് അദ്ധ്യാപകനെ കൊന്നവര്‍ക്ക് രാഷ്ട്രീയതിമിരം ബാധിച്ചിരിക്കുകയാണ്. ഇന്ത്യാവിഭജനത്തിനുശേഷം രാജ്യം കണ്ട ഏറ്റവും ഭീകരമായ രാഷ്ട്രീയ സംഘട്ടനമാണ് കണ്ണൂരില് നടന്നത്.
ഇതൊക്കെ നമുക്ക് അപമാനമല്ലേ. ദൈവത്തിന്റെ നാടിനെ കാട്ടാളരുടെ നാടെന്നു മറ്റുള്ളവരെക്കൊണ്ടു നാം തന്നെ വിളിപ്പിക്കണോ?

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ ഇടത് അഭ്യാസങ്ങള്‍
ആരോഗ്യവിദ്യാഭ്യാസ മേഖലകളില്‍ കേരളം കൈവരിച്ച അതുല്യനേട്ടങ്ങള്‍ അസ്തമിച്ചു. രണ്ട് വര്ഷം ചിക്കന്‍ഗുനിയ തേര് വാഴ്ച നടത്തി 200 ജീവനുകള് എടുത്തു. കേരളം ഇന്ന് പകര്ച്ച വ്യാധികളുടെ ഒരു ബോംബാണ്. അത് ഇനിയും പൊട്ടിത്തെറിക്കാം. മാലിന്യക്കൂന്പാരങ്ങള് നീക്കാന് സര്ക്കാര് സംവിധാനമില്ല. പ്രാഥമികാരോഗ്യകേന്ദ്രങ്ങള് ഇല്ലായ്മകളുടെ കൂടാരങ്ങളാണ്. കേന്ദ്രസര്ക്കാരിന്റെ ദേശീയ ഗ്രാമീണ ആരോഗ്യ പരിപാടിയിലൂടെ ഒഴുകിയെത്തിയ ശതകോടികളാണ് സംസ്ഥാനത്തന്റെ ആരോഗ്യമേഖലയെ കുറച്ചെങ്കിലും പിടിച്ചുനിര്ത്തുന്നത്. ആരോഗ്യപദ്ധതി ഇന്ഷുറന്സ് നടപ്പാക്കാന് മടിച്ചതിനും പിന്നീട് ഭാഗീഗമായി മാത്രം നടപ്പിക്കായതിലും ലക്ഷക്കണക്കിന് പാവങ്ങള്ക്കുള്ള അമര്ഷം പറഞ്ഞാല് തീരുന്നതല്ല. വിദ്യാഭ്യാസ രംഗം ആനകരിന്പിന് കാട്ടില് കയറിയ അവസ്ഥയിലാണിപ്പോള്. സ്വാശ്രയമേഖല ഉള്പ്പെടുന്ന ഉന്നത വിദ്യാഭ്യാസമേഖല കഴിഞ്ഞ 5 വര്ഷവും നീറി പുകഞ്ഞു. വിവരവിജ്ഞാനാധിഷ്ഠിത തലമുറയെ വാര്ത്തെടുക്കാനുള്ള സാധ്യതകളെല്ലാം കൊട്ടിയടച്ചു. പ്രാഥമിക വിദ്യാഭ്യാസ മേഖലയില് സര്ക്കാര് നടപ്പാക്കിയ വികലനയങ്ങളും പാഠ്യപദ്ധതിയില് കടത്തിവിട്ട സി.പി.എം.അജണ്ടയുംമൂലം വിദ്യാര്ത്ഥികള് സര്ക്കാര് സ്കൂളുകളില് നിന്ന് കൂട്ടപാലായനം നടത്തുകയാണ്. മതമില്ലാത്ത ജീവന്-പോലെയുള്ള പാഠങ്ങള് പ്രതിഷേധ കൊടുങ്കാറ്റു തന്നെ ഇളക്കിവിട്ടു. 2007-08 ല് 17.18 ലക്ഷം കുട്ടികള് എല്.പി.സ്കൂളില് ചേര്ന്നപ്പോള് 2009-10ല് അത് 15.91 ലക്ഷമായി കുത്തനെ ഇടിഞ്ഞു. ഇതിന് മറയിടാന് സകലകുട്ടികളെയും ജയിപ്പിക്കുന്ന അടവുനയമാണ് സര്ക്കാര് സ്വീകരി്ച്ചത്.